Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ ദിവസങ്ങളിൽ എന്നെത്തന്നെ അറിയാൻ ശ്രമിച്ചു; സിനിമ മാത്രമായിരുന്നു മനസിൽ; അതാണ് എന്നെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നതും; ഷൈൻ ടോം ചാക്കോയ്ക്ക് പറയാനുള്ളത്

ആ ദിവസങ്ങളിൽ എന്നെത്തന്നെ അറിയാൻ ശ്രമിച്ചു; സിനിമ മാത്രമായിരുന്നു മനസിൽ; അതാണ് എന്നെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നതും; ഷൈൻ ടോം ചാക്കോയ്ക്ക് പറയാനുള്ളത്

പുതുതലമുറയിൽ ചോക്ലേറ്റ് നായകന്മാരല്ലാതെ കരുത്തൻ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കാൻ പോന്നവർ ഇല്ലെന്നുള്ള പരാതിക്ക് ഒരു അപവാദമായിരുന്നു ഷൈൻ ടോം ചാക്കോ എന്ന നടൻ. പരുക്കൻ മുഖം, ഏത് റേഞ്ചിലും അഭിനയിക്കാനുള്ള കഴിവ്, വില്ലനാകാനും നായകനാകാനും കൊമേഡിയനാകാനും വൈഭവമുള്ള പ്രതിഭ - ഷൈൻ ടോം ചാക്കോ വേറിട്ടുനിന്നത് അങ്ങനെയാണ്.

ഡാഡി കൂൾ എന്ന സിനിമയിൽ ആഷിക് അബുവിന്റെ സംവിധാന സഹായിയായാണ് ഷൈൻ ടോം ചാക്കോ സിനിമാലോകത്തേക്ക് എത്തുന്നത്. പിന്നീട് 2011ൽ കമൽ സംവിധാനം ചെയ്ത 'ഗദ്ദാമ'യിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

'ഇതിഹാസ' എന്ന ഹിറ്റ് ചിത്രത്തിലെ നായകവേഷമായിരുന്നു ഷൈൻ ടോം ചാക്കോയെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. ഒരു സുപ്രഭാതത്തിൽ സ്ത്രീയായിപ്പോകുന്ന കഥാപാത്രത്തെയാണ് ഷൈൻ ഈ സിനിമയിൽ അവതരിപ്പിച്ചത്.

ഈ അടുത്ത കാലത്ത്, ഇതിഹാസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സമയത്താണ് ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ്. ''ജയിലിൽ കഴിഞ്ഞ നാളിൽ സിനിമ മാത്രമായിരുന്നു മനസിൽ. അതാണ് എന്നെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നതും''. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷൈൻ പറയുന്നത്.

സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന സമയത്തായിരുന്നു ലഹരിമരുന്നുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തത്. തിരിച്ചുവരവ് എന്നു പറയുന്നത് സിനിമയിൽ നിന്ന് കുറെനാൾ മാറിനിന്ന് പിന്നീട് വരുന്നതിനല്ലേ. ഞാൻ അത്ര വലിയ ഒരു ഇടവേള എടുത്തിട്ടില്ല. 'വിശ്വാസം അതല്ലേ എല്ലാം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് കേസിൽ അകപ്പെടുന്നത്. എനിക്ക് ഉടനെ തന്നെ തിരിച്ചുവരാനും സിനിമപൂർത്തിയാക്കാനും കഴിയും എന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു. അധികം വൈകാതെ തന്നെ ആ ചിത്രം ചെയ്തു. ഷൈൻ പറയുന്നു.

സിബി മലയിൽ സാറിന്റെ സൈഗാൾ പാടുകയാണ് എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നു. നേരത്തെ സംസാരിച്ച് വച്ചിരുന്നതാണ്, അതിൽ അഭിനയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നതുമാണ്. പക്ഷേ, ഈ സംഭവങ്ങൾ കഴിഞ്ഞപ്പോൾ വിളിക്കുമോ എന്ന പേടിയുണ്ടായിരുന്നു. സർ വിളിച്ച് 'നമുക്കാ സിനിമ ചെയ്യണം 'എന്നു പറഞ്ഞപ്പോൾ വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് പോരുകയായിരുന്നു ഞാൻ. ആ ഒരു വിളി മതിയായിരുന്നു ഒരുപാട് സങ്കടങ്ങളിൽ നിന്ന് കയറിപ്പോരാൻ. സിബി സാറും റസാഖ് ഇക്കയുമൊക്കെ നന്നായി കെയർ ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.

കമൽ സാറിന്റെ അസിസ്റ്റന്റ് ആയിട്ടാണ് സിനിമയിൽ വരുന്നത്. പന്ത്രണ്ടു വർഷം മുമ്പ് നമ്മൾ എന്ന ചിത്രത്തിലൂടെ. അഭിനയിക്കണമെന്ന മോഹം പണ്ടേ ഉണ്ടായിരുന്നു. പക്ഷേ, എനിക്ക് നടൻ ആകണം എന്ന് ആരോടെങ്കിലും പോയി പറഞ്ഞാൽ 'നീയെന്താ തമാശ പറയുകയാണോ' എന്നേ ചോദിക്കൂ. എന്നാൽ ഒരു അസിസ്റ്റന്റ് ഒക്കെ ആകണം എന്ന് പറഞ്ഞാൽ ചിലപ്പോൾ നടക്കാൻ സാധ്യതയുണ്ടല്ലോ. പിന്നെ, സിനിമയെ അറിയുകയും പഠിക്കുകയും ചെയ്യാം. സിനിമ എന്ന പാഷൻ ആയിരുന്നു എല്ലാത്തിലും വലുത്. ആ കാലത്ത് നീളൻ മുടിയുള്ള എന്റെ സ്‌റ്റൈൽ കണ്ട് ഗദ്ദാമയിൽ അവസരം ലഭിച്ചു. പിന്നെ കുറച്ച് നല്ല് സിനിമകളിലും. വേഷമിട്ടു. നടൻ എന്നത് അനിശ്ചിതത്വമുള്ള തൊഴിൽ ആണ്. സിനിമയിൽ നിറഞ്ഞു നിൽക്കുന്നവരും ഇപ്പോൾ അഭിനയിക്കുന്നവരും എന്നും തിളങ്ങുമെന്നോ ഇനിയും അഭിനയിക്കുമെന്നോ ഒരുറപ്പുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഈ ജന്മത്തിലെ എന്റെ ആഗ്രഹമാണ് സിനിമ. അതിൽ കാറ്റും കോളും പോലെ ഒരോ സംഭവങ്ങൾ വന്നാലും ലക്ഷ്യത്തിന് യാതൊന്നും സംഭവിക്കില്ല.

പ്രതിസന്ധി ഘട്ടത്തിൽ പ്രതീക്ഷ, അതായിരുന്നു എനിക്ക് ശക്തി നൽകിയത്. ആ ദിവസങ്ങളിൽ എന്നെത്തന്നെ അറിയാൻ ശ്രമിക്കുകയായിരുന്നു. പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ നമ്മൾ തന്നെ ഉള്ളിലേക്ക് ചില ചോദ്യം ചോദിക്കും. ആ ചോദ്യങ്ങൾക്ക് നല്ല ഉത്തരങ്ങളും അവിടെ ഉണ്ട്. അത് പിന്നീടുള്ള നമ്മുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയായി തെളിയും. എനിക്ക് പുറത്തിറങ്ങണം. ചെയ്തു തീർക്കേണ്ട കാര്യങ്ങൾ തീർക്കണം. തെറ്റിലകപ്പെട്ടു പോയതാണെന്നും വീണ്ടും ജീവിതത്തിലേക്ക് കരകയറണമെന്നും വീട്ടുകാരോടും സുഹൃത്തുക്കളോടും എല്ലാം തുറന്നുപറയണം എന്നുമൊക്കെ ആഗ്രഹിച്ചു.

അവരെ ഞാൻ നേരിൽ കാണുന്നത് പോലെയും കാര്യങ്ങൾ തുറന്നു പറയുന്നതുപോലെയുമെല്ലാം മനസിൽ കണ്ടു. പിന്നെ, 100 പേർ നമ്മളെ പറ്റി മോശം പറഞ്ഞാൽ നമ്മൾ മോശമാകുന്നില്ല. അത് പോലെ തന്നെ ആയിരം പേർ നമ്മളെക്കുറിച്ച് നല്ലത് പറഞ്ഞാൽ നമ്മൾ നല്ലതും ആകില്ല. ഷൈൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP