Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോർജുകുട്ടിയുടെ ഭാര്യയായി ശ്രിയ ശരൺ; ഹിന്ദി 'ദൃശ്യ'ത്തിൽ നായികയായി ബോളിവുഡിലേക്ക്

ജോർജുകുട്ടിയുടെ ഭാര്യയായി ശ്രിയ ശരൺ; ഹിന്ദി 'ദൃശ്യ'ത്തിൽ നായികയായി ബോളിവുഡിലേക്ക്

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മലയാളത്തിൽ സൂപ്പർ ഹിറ്റായ 'ദൃശ്യം' എന്ന സിനിമയുടെ ഹിന്ദി റീമേക്കിൽ ശ്രിയ ശരൺ നായികയാവും. മലയാളത്തിൽ മീന അവതരിപ്പിച്ച കഥാപാത്രത്തെയാണ് ശ്രിയ അവതരിപ്പിക്കുക. മോഹൻലാൽ അവതരിപ്പിച്ച വേഷത്തിലെത്തുന്നത് അജയ് ദേവ്ഗൺ ആയിരിക്കും. ചിത്രത്തിലൂടെ ശ്രീയാശരൺ ബോളിവുഡിലേക്ക് മടങ്ങി വരുകയാണ്.

സിനിമയുടെ ഹിന്ദി പതിപ്പുമായി ബന്ധപ്പെട്ട കഥകളെല്ലാം അവസാനിപ്പിച്ച് ചിത്രം ഉണ്ടാകുമെന്ന വ്യക്തമായ സൂചന നൽകിയിരിക്കന്നത് മലയാള ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വാങ്ങിയിട്ടുള്ള കുമാർ മംഗാട്ടാണ്. മലയാളത്തിൽ മീന ചെയ്ത വേഷത്തിലേക്ക് ശ്രീയയെ കാസ്റ്റ് ചെയ്തതായി കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

ഹിന്ദിയിൽ ചിത്രം സംവിധാനം ചെയ്യുന്നത് നിഷികാന്ത് കാമത്താണ്. മലയാളത്തിൽ ആശാ ശരത് അവതരിപ്പിച്ച ഐ.പി.എസ് ഓഫീസറുടെ വേഷത്തിലെത്തുന്നത് ബോളിവുഡ് നടി തബുവാണ്.മാർച്ചിൽ ഗോവയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഹൈദരാബാദിലും ഷൂട്ടിംഗുണ്ടാവും. ദൃശ്യം തെലുങ്കിലും കന്നഡയിലും റീമെയ്‌ക്ക് ചെയ്തപ്പോഴും വമ്പൻ ഹിറ്റായിരുന്നു. കമൽഹാസനെ നായകനാക്കി ജിത്തു തന്നെ സംവിധാനം ചെയ്ത തമിഴ് റീമെയ്‌ക്ക് 'പാപനാശം' അടുത്ത വർഷമാദ്യം പുറത്തിറങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP