Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാധകരെ കോരിത്തരിപ്പിച്ച് ശ്രുതി ഹാസന്റെ ഐറ്റം ഡാൻസ് വീണ്ടും വൈറലാകുന്നു; മൂന്ന് ദിവസം കൊണ്ട് തേവറിലെ ഗാനം കണ്ടത് നാലരലക്ഷം പേർ

ആരാധകരെ കോരിത്തരിപ്പിച്ച് ശ്രുതി ഹാസന്റെ ഐറ്റം ഡാൻസ് വീണ്ടും വൈറലാകുന്നു; മൂന്ന് ദിവസം കൊണ്ട് തേവറിലെ ഗാനം കണ്ടത് നാലരലക്ഷം പേർ

റ്റം നമ്പർ വൈറലാകുന്ന ഇന്നത്തെ കാലത്ത് നായികമാരെ പോലും ആവേശം കൊള്ളിച്ച് ശ്രുതി ഹാസന്റെ ഐറ്റം ഡാൻസ് വൈറലാകുന്നു. സിനിമാ ലോകത്ത് അച്ഛൻ സകലാകലാ വല്ലഭനാണെങ്കിൽ മകളായ ശ്രുതിയും അച്ഛനെക്കാൾ കഴിവുള്ളവളാണെന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ നടിയുടെ പുതിയ ബോളിവുഡ് ചിത്രത്തിലെ ഡാൻസും കത്തിപ്പടരുകയാണ്.

ശ്രുതി ഹാസൻ ഐറ്റം നമ്പറുമായി കാലുവച്ചപ്പോൾ മൂന്ന് ദിവസം കൊണ്ട് വീണത് ലക്ഷക്കണക്കിന് ലൈക്കുകൾ ആണ്.  തേവർ എന്ന പുതിയ ചിത്രത്തിലാണ് ശ്രുതി ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി എത്തിയത്. അർജുൻ കപൂറിന്റെ ഒപ്പമാണ് ഗാനം രംഗം. മൂന്നു ദിവസത്തിനുള്ളിൽ നാലരലക്ഷം പേരാണ് ഈ ഗാനം കണ്ടത്.

അർജുൻ കപൂറും, സൊനാക്ഷി സിൻഹയും പ്രധാന വേഷത്തിൽ എത്തുന്ന തേവർ എന്ന ചിത്രത്തിലെ ഈ ഗാനം ഇതിനോടകം ഹിറ്റ് ആയി കഴിഞ്ഞു. മൈക സിങ്, മംമ്ത ശർമ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രുതിയുടെ ബോളിവുഡിലെ ആദ്യ ഐറ്റം ഡാൻസ് നമ്പർ വൺ ആയിരിക്കുകയാണ്. ജനുവരി ഒൻപതിനാണ് ചിത്രം തിയറ്ററിൽ എത്തുക.

നേരത്തെ ചിത്രത്തിലെ സൂപ്പർമാൻ, രാധാ നാച്ചേങ്കി, ലെറ്റ്‌സ് സെലിബ്രേറ്റ്, ജോഗിയാൻ തുടങ്ങിയ പാട്ടുകൾ പുറത്തിറങ്ങിയിരുന്നു. തേവറിലെ പുറത്തിറങ്ങുന്ന അഞ്ചാമത്തെ ഗാനമാണിത്.കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന ആദ്യഗാനം 19 ലക്ഷം ആളുകളും, രാധാ നാച്ചേങ്കി എന്ന ഗാനം 9.6 ലക്ഷം ആളുകളും, ഈ മാസം ആദ്യ പുറത്തിറങ്ങിയ ലെറ്റ്‌സ് സെലിബ്രേറ്റ് 7 ലക്ഷം ആളുകളും ജോഗനിയാൻ എന്ന ഗാനം 3 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ കണ്ടത്. 2003 ൽ തെലുങ്കിൽ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രമായ ഒക്കണ്ടുവിന്റെ ഹിന്ദി പതിപ്പാണ് തേവർ.

2004 ൽ ഒക്കണ്ടുവിന്റെ തമിഴ് പതിപ്പ് ഗില്ലി എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. തമിഴിലും തെലുങ്കിലും സൂപ്പർഹിറ്റായി ഓടിയ ചരിത്രം ആവർത്തിക്കാനാണ് ആക്ഷൻ കോമഡിയായ തേവറും എത്തുന്നത്. സോനാക്ഷി സിൻഹയും അർജുൻ കപൂറും പ്രധാന വേഷത്തിൽ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് അമിത് ശർമ്മയാണ്. ഇരുവരേയും കൂടാതെ മനോജ് ബാച്ച്‌പേയ്, ഖാദർ ഖാൻ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP