Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വേശ്യാവൃത്തിയും ജയിൽ ജീവിതവുമെല്ലാം പഴയകഥ; സിനിമയിൽ തിരികെ എത്താൻ ഒരുങ്ങി ശ്വേതാ ബസു

വേശ്യാവൃത്തിയും ജയിൽ ജീവിതവുമെല്ലാം പഴയകഥ; സിനിമയിൽ തിരികെ എത്താൻ ഒരുങ്ങി ശ്വേതാ ബസു

ഹൈദരാബാദ്: വേശ്യാവൃത്തിക്കിടെ അറസ്റ്റിലായതും ജയിലിൽ കഴിയേണ്ടി വന്നതുമൊക്കെ പഴയകഥ. ഇനി വീണ്ടും വെള്ളിത്തിരയിൽ ശോഭിക്കാൻ ഒരുങ്ങുകയാണ് ശ്വേതാ ബസു. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ശ്വേത ബസു വേശ്യാവൃത്തി കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായപ്പോൾ നിരവധി പേർ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഈ വേളയിൽ അവസരം ഓഫർ ചെയ്ത ദേശീയ അവാർഡ് ജേതാവുകൂടിയായ സംവിധായകൻ ഹൻസൽ മേഹ്ത്തയുടെ ഡോക്യുമെന്ററിയിലൂടെയാണ് ശ്വേതയുടെ മടങ്ങിവരവ്.

ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് മെഹ്ത്ത സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ച് ശ്വേതയുമായി ആദ്യം ഫോണിൽ സംസാരിച്ചെന്നും പിന്നീട് നേരിൽകണ്ട് ഉറപ്പിച്ചെന്നും മെഹ്ത്ത പറഞ്ഞു. കഴിവുള്ള ഒരു അഭിനേത്രിയെ സിനിമയിലേക്ക് തിരിച്ചെത്തിക്കുന്നതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തന്നോട് സഹതാപം തോന്നി ആരും സിനിമയിൽ അവസരം തരേണ്ടെന്ന് ശ്വേത ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ കഴിവിൽ വിശ്വാസം ഉള്ളവർ സിനിമയിൽ അവസരം തന്നാൽമതിയെന്നാണ് ശ്വേതയുടെ നിലപാട്. എന്നാൽ, ശ്വേതയോടുള്ളത് ഒരുവിധത്തിലുള്ള സഹതാപവുമല്ലെന്നും ശ്വേതയുടെ കഴിവിൽ പൂർണവിശ്വാസമുണ്ടെന്നും മെഹ്ത്ത വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP