Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തമിഴിൽ ചുവടുറപ്പിക്കാനുറച്ച് ശ്വേതാമേനോൻ; ഭാഗ്യരാജിന്റെ നായികയായി തമിഴിൽ തിരിച്ചുവരവിനൊരുങ്ങി നടി  

തമിഴിൽ ചുവടുറപ്പിക്കാനുറച്ച് ശ്വേതാമേനോൻ; ഭാഗ്യരാജിന്റെ നായികയായി തമിഴിൽ തിരിച്ചുവരവിനൊരുങ്ങി നടി   

ടയ്ക്ക് ചാനലിലും മറ്റും അതിഥിയായയെത്തിയപ്പോൾ ശ്വേതാമേനോനെ കുറിച്ചുയർന്ന ഗോസിപ്പ് നടിക്ക് പടമൊന്നുമില്ലെന്നുള്ളതാണ്. എന്നാൽ ഇവർക്കൊക്കെ ചുട്ട മറുപടികൊടുത്ത് ശ്വേതാമേനോൻ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. തമിഴിലും മലയാളത്തിലുമൊക്കെ കൈനിറയെ പടങ്ങളുമായിട്ടാണ് ശ്വേത തിരിച്ചുവരവിനൊരുങ്ങുന്നത്.

100 ഡിഗ്രി സെൽഷ്യസായിരുന്നു ശ്വേതയുടെ അവസാന മലയാള ചിത്രം. എന്നാൽ ഇപ്പോൾ ആർ വിവേകാനന്ദൻ സംവിധാനം ചെയ്യുന്ന 'തുണൈമുതൽവർ' എന്ന സിനിമയിലൂടെയാണ് ശ്വേത തമിഴിൽ തിരിച്ചെത്തുന്നത്. ഭാഗ്യരാജാണ് ചിത്രത്തിൽ ശ്വേതയുടെ നായകൻ. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. ഇതിനു പുറമേ മലയാളത്തിലും സജീവമാകാനൊരുങ്ങുകയാണ് ശ്വേത. ജയ്‌റാം കൈലാഷ് സംവിധാനം ചെയ്യുന്ന 'അക്കൽദാമയിലെ പെണ്ണ്' എന്ന ചിത്രത്തിലും ശ്വേതയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ തുടങ്ങും.

സുരേഷ്‌ഗോപി നായകനാവുന്ന 'രുദ്രസിംഹാസന'ത്തിലും ശ്വേതയാണ് നായികയാവുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. 'കളിമണ്ണ്' എന്ന ചിത്രത്തിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് ശേഷം ശ്വേത അഭിനയരംഗത്ത് സജീവമായിരുന്നില്ല. വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'അപ്പവും വീഞ്ഞും' എന്ന ചിത്രത്തിൽ അതിഥിതാരമായും ശ്വേത എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP