Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീതാംബരക്കുറുപ്പ് സംഭവം; വീണ്ടും പ്രതികരണവുമായി ശ്വേത; ഉദ്ഘാടനങ്ങൾക്ക് പേടിക്കാതെ പോവാനാവും വിധം കേരളത്തിൽ സ്ത്രീ സുരക്ഷ വർധിച്ചുവെന്ന് നടി

പീതാംബരക്കുറുപ്പ് സംഭവം; വീണ്ടും പ്രതികരണവുമായി ശ്വേത; ഉദ്ഘാടനങ്ങൾക്ക് പേടിക്കാതെ പോവാനാവും വിധം കേരളത്തിൽ സ്ത്രീ സുരക്ഷ വർധിച്ചുവെന്ന് നടി

കൊല്ലത്ത് നടന്ന പൊതു പരിപാടിക്കിടെ എൻ.പീതാംബരക്കുറുപ്പ് നടി ശ്വേത മേനോനെ അപമാനിച്ച സംഭവത്തിൽ വീണ്ടും പ്രതികരണവുമായി ശ്വേതാ മേനോൻ രംഗത്തെത്തി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കൊല്ലത്തെ വള്ളംകളി മത്സരത്തിനിടയിൽ പീതാംബരക്കുറുപ്പ് മോശമായി പെരുമാറിയ സംഭവവുമായി ബന്ധപ്പെടുത്തി ശ്വേത വീണ്ടും പ്രതികരിച്ചത്.

പീതാംബരക്കുറുപ്പ് വിവാദം കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കാൻ സഹായിച്ചെന്നും, മലയാളത്തിലെ മുൻനിര നായികമാരും യുവനായികമാരും ഇതേ അഭിപ്രായം തന്നോട് പറഞ്ഞതെന്നും ശ്വേത വ്യക്തമാക്കി. എല്ലാവരും പറഞ്ഞത് ഒരേ കാര്യമാണ്. ഇപ്പോൾ ഒരു ഉദ്ഘാടനത്തിന് വിളിച്ചാൽ പേടിക്കാതെ പോവാം. എവിടെച്ചെന്നാലും സംഘാടകർ നല്ല സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്നും ശ്വേത കൂട്ടിച്ചേർത്തു.

തന്റെ ആത്മാഭിമാനത്തെ ഹനിക്കുന്ന തരത്തിലുള്ള ഇടപെടലുണ്ടായാൻപ്രതികരിക്കുമെന്നും ശ്വേത തുറന്നടിച്ചു. 'ഞാൻ എന്തുകൊണ്ട്പ്രതികരിക്കാതിരിക്കണം. തെറ്റുചെയ്തത് ഞാൻ അല്ലല്ലോ. ഞാൻ ഒരു നടി മാത്രമല്ല. ഒരു സ്ത്രീയാണ്. ഏത് സ്ത്രീക്കും അവളുടെ ആത്മാഭിമാനമാണ് ഏറ്റവും വലുത്. ഒരു സ്ത്രീയെ ഒരു പുരുഷൻ തൊടുമ്പോൾ അവൾക്ക് മാത്രമേ ആ തൊടലിന്റെ അർത്ഥം മനസിലാവൂ. ഞാൻ അന്ന് ക്ഷുഭിതയായി. അയാൾ ചീത്തയാണെന്നൊന്നും ഞാൻ പറഞ്ഞില്ല. ഞാൻ കംഫർട്ടബിളായിരുന്നില്ല എന്നേ പറഞ്ഞുള്ളൂ. ഒരു സെലിബ്രിറ്റിയെ ഇങ്ങനെയൊരു ചടങ്ങിന് വിളിക്കുമ്പോൾ പ്രത്യേകിച്ചും അതൊരു സ്ത്രീയാവുമ്പോൾ അവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംഘാടകരുടെ കടമയാണ്. അവരത് ചെയ്തില്ല. ആ അർത്ഥത്തിൽ അവരും തെറ്റുകാരാണെന്നും നടി വ്യക്തമാക്കി.

എന്നാൽ തുടർന്നുണ്ടായ വിവാദത്തിൽ തന്നെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ ചർച്ചകൾ പോയതിലും നടി നിലപാട് വ്യക്തമാക്കി. ഇത് സാക്ഷരകേരളത്തിന് അപമാനമാണെന്നും സാക്ഷരരും ബുദ്ധിജീവികളുമുള്ള ഈ കേരളത്തിൽ ഒരു സെലിബ്രിറ്റിയായ, സംസ്ഥാന അവാർഡ് ജേതാവായ തന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവർ ഇതിലേറെ വേട്ടയാടപ്പെടുന്നുണ്ടാവില്ലേയെന്നും ശ്വേത ചോദിക്കുന്നു.

തെറ്റ് ചെയ്തയാൾ ടെലിവിഷനിൽ പരസ്യമായി മാപ്പ് പറഞ്ഞുവെന്ന് അച്ഛൻ പറഞ്ഞതുകൊണ്ടാണ് പരാതി പിൻവലിച്ചത് ' തനിക്ക് ആരോടും വ്യക്തിപരമായ വിരോധമൊന്നുമില്ല. ആരെയും ജയിലിൽ കയറ്റണമെന്നുമില്ല.' ശ്വേത പറയുന്നു

കൊല്ലത്ത് പ്രസിഡൻസ് കപ്പ് വള്ളംകളിയിൽ മുഖ്യാതിഥിയായി എത്തിയ നടിയെ സംഘാടകനായിരുന്ന പീതാംബര കുറുപ്പ് പല തവണ ശരീരത്തിൽ സ്പർശിച്ചെന്നായിരുന്നു ആരോപണം. ശ്വേതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പൊലീ സ്‌
കേസെടുക്കുകയും പിന്നീട് നടി പരാതി പിൻവലിക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP