Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗഹൃദത്തിന് മങ്ങലേല്ക്കാതെ ഉദയ്കൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് വഴിപിരിയുന്നു; ഉദയ് കൃഷ്ണ തിരക്കഥാകൃത്തായും സിബി സംവിധായകനായും തുടരും

സൗഹൃദത്തിന് മങ്ങലേല്ക്കാതെ ഉദയ്കൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് വഴിപിരിയുന്നു; ഉദയ് കൃഷ്ണ തിരക്കഥാകൃത്തായും സിബി സംവിധായകനായും തുടരും

സിദ്ധിഖ്- ലാൽ, റാഫി- മെക്കാർട്ടിൻ, സച്ചി- സേതു, ബോബി സഞ്ജയ്, ഉദയകൃഷ്ണ- സിബി കെ തോമസ് ഇങ്ങനെ പോകുന്ന മലയാളത്തിൽ ഇരട്ടതിരക്കഥാകൃത്തുക്കളുടെ എണ്ണം. ഇവരിൽ ബോയ് സഞ്ജയ് ടീം ഒഴികെ മറ്റെല്ലാവരും തന്നെ വഴി പിരിഞ്ഞിരിക്കുകയാണ്്. ഏറ്റവും ഒടുവിലായിട്ട് ഇപ്പോഴിതാ ഉദയ്കൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് കൂടി വഴി പിരിഞ്ഞതോടെയാണ് ഈ ഇരട്ടതിരക്കഥാകൃത്തുക്കളുടെ എണ്ണം ഒന്നിലേക്ക് ചുരുങ്ങിയത്.

മലയാളത്തിൽ വമ്പൻ മാസ് മസാലാ എന്റർടെയിനറുകൾ ഒരുക്കിയ തിരക്കഥാകൃത്തുക്കളാണ് ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട്. വഴിപിരിഞ്ഞ സിബി. കെ. തോമസ് സംവിധാന രംഗത്തേക്കും ഉദയകൃഷ്ണ തിരക്കഥാ രചയിതാവായും തുടരാനാണ് തീരുമാനമെന്നറിയുന്നു. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകൻ ആയിരിക്കും ഈ കുട്ടുകെട്ടിലൊരുങ്ങുന്ന അവസാന ചിത്രം. പുലിമുരുകന്റെ ചിത്രീകരണം മെയിൽ ആരംഭിക്കാനിരിക്കുകയാണ്.

കാലാപാനിക്ക് ശേഷം മലയാളത്തിന്റെ മോഹൻലാലും തമിഴിന്റെ പ്രഭുവും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും പുലിമുരുകന് ഉണ്ട്. സിനിമയിലെ ടൈറ്റിൽ റോളിലാണ് മോഹൻലാൽ എത്തുന്നത്. മറ്റൊരു പ്രധാന വേഷത്തിൽ പ്രഭുവും എത്തുന്നു. ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.മൈലാഞ്ചി മൊഞ്ചുള്ള വീടാണ് ഈ ടീം തിരക്കഥയെഴുതിയ അവസാനചിത്രം. അത് പരാജയമായിരുന്നു. ഇനിയും ഒരുമിച്ച് തിരക്കഥ രചിക്കേണ്ടെന്ന കടുത്ത തീരുമാനം ഇരുവരും കൈക്കൊള്ളുകയായിരുന്നു. പിരിയാനുള്ള കാരണങ്ങൾ വ്യക്തമല്ല.എന്നാൽ ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ മങ്ങലേറ്റിട്ടില്ല.

1997ൽ പുറത്തിറങ്ങിയ ഹിറ്റ്‌ലർ ബ്രദേഴ്‌സ് ആയിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ ആദ്യസിനിമ. ബാലു കിരിയത്തിന്റെ മിമിക്‌സ് ആക്ഷൻ 500 എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് സഹസംവിധായകരായിരുന്ന ഇരുവരും കാണുന്നതും പരിചയപ്പെടുന്നതും. ഉദയകൃഷ്ണ അലി അക്‌ബറിന്റെ സംവിധാന സഹായിയായിരുന്നു .മിമിക്‌സ് ആക്ഷൻ 500ൽ ഒരുമിച്ച് സഹസംവിധായകരായി.

ഉദയപുരം സുൽത്താൻ, സിഐഡി മൂസ, പോക്കിരിരാജ, കാര്യസ്ഥൻ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, മായാമോഹിനി, കമ്മത്ത് ആൻഡ് കമ്മത്ത് എന്നീ ചിത്രങ്ങളും മലയാളത്തിലെ മുൻനിര താരങ്ങളെ ഒരുമിച്ചണിനിരത്തി താരസംഘടനയായ അമ്മ നിർമ്മിച്ച ട്വന്റി ട്വന്റി എന്ന സിനിമയും ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ടിന്റേതാണ്. ദിലീപ് നായകനായ വിഷു ചിത്രം ഇവൻ മര്യാദരാമന്റെ തിരക്കഥയും ഇവരുടേതാണ്.

 ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP