Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപകടം നല്കിയ വിശ്രമ കാലം സിനിമയ്ക്ക് പ്രയോജനപ്പെടുത്താൻ ഒരുങ്ങി സിദ്ധാർത്ഥ്; മോഹൻലാൽ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ വിശ്രമകാലത്ത് പൂർത്തിയാക്കും

അപകടം നല്കിയ വിശ്രമ കാലം സിനിമയ്ക്ക് പ്രയോജനപ്പെടുത്താൻ ഒരുങ്ങി സിദ്ധാർത്ഥ്; മോഹൻലാൽ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ വിശ്രമകാലത്ത് പൂർത്തിയാക്കും

കാറപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ വിശ്രമ കാലം സിനിമയ്ക്കായി പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ്.ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയ്ക്കു ശേഷം സിദ്ധാർത്ഥ് ഭരതൻ മോഹൻലാലിനെ നായകനാക്കി സിനിമയൊരുക്കുന്നതായാണ് റിപ്പോർട്ട്.

മൂന്ന് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ സിദ്ധാർത്ഥിന് നിർേദ്ദശിച്ചിരിക്കുന്നത്. ഈ കാലയളവിൽ സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങാനാണ് സിദ്ധാർത്ഥ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.മോഹൻലാലിനെ നായനാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് നേരത്തെ സമയം നിശ്ചയിച്ചിരുന്നു. ആശുപത്രി വിട്ടാലുടൻ സിനിമയുടെ തുടർ ചർച്ചകളുമായി സിദ്ധാർത്ഥ് മുന്നോട്ട് പോവുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.പ്രേക്ഷകർക്ക് വളരെ രസിക്കുന്ന ഒരു വിഷയമായിരിക്കും സിനിമയ്ക്ക് പ്രമേയമാക്കുകയെന്നാണ് ലഭിക്കുന്ന വിവരം.

സെപ്റ്റംബർ 12 നുണ്ടായ അപകടത്തിൽ സിദ്ധാർത്ഥിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തലയിൽ രക്തസ്രാവവും തലയോട്ടിക്ക് പരിക്കും ഏറ്റ സിദ്ധാർത്ഥ് പക്ഷേ അത്ഭുതകരമായ വിധത്തിൽ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തന്നെ അപകട നില തരണം ചെയ്തു. തുടയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് നടക്കാൻ മാത്രമാണ് ഇപ്പോൾ ബുദ്ധിമുട്ട്. എന്നാൽ ആറ് ആഴ്ചയ്ക്കുള്ളിൽ ഇതും ശരിയാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.

അപകടത്തിന് ശേഷം ആദ്യമായി സിദ്ധാർത്ഥ് മാതാവ് കെപിഎസി ലളിതയ്‌ക്കൊപ്പം വ്യാഴാഴ്ച പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്തുണയ്ക്കുകയും പ്രാർത്ഥിക്കുകയും ചെയ്തവർക്ക് സിദ്ധാർത്ഥ് നന്ദി പറയുമ്പോൾ ലളിത കണ്ണീർ പൊഴിച്ചുകൊണ്ട് ഒപ്പം നിൽപ്പുണ്ടായിരുന്നു. അപകട ദിവസം മകന്റെ മുഖം കണ്ടപ്പോൾ മരിച്ചു പോയെന്നാണ് തോന്നിയതെന്നും പിന്നീട് മകൻ അമ്മേയെന്ന് വിളിച്ചപ്പോഴാണ് ജീവിതം തിരിച്ചുകിട്ടിയതെന്നും ലളിത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP