Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അജിത്തിനെ പുകഴ്‌ത്തിയ ചിമ്പു പുലിവാല് പിടിച്ചു; മനോവൈകല്യമില്ലാത്തവർക്ക് യെന്നൈ അറിന്താൽ ഇഷ്ടമാകുമെന്ന് പറഞ്ഞ നടനെതിരെ പ്രതിഷേധവുമായി വിജയ് ആരാധകർ

അജിത്തിനെ പുകഴ്‌ത്തിയ ചിമ്പു പുലിവാല് പിടിച്ചു; മനോവൈകല്യമില്ലാത്തവർക്ക് യെന്നൈ അറിന്താൽ ഇഷ്ടമാകുമെന്ന് പറഞ്ഞ നടനെതിരെ പ്രതിഷേധവുമായി വിജയ് ആരാധകർ

മിഴിൽ വിജയുടെയും അജിത്തിന്റെയും പേരിൽ ഫാൻസ് അസോസിയേഷന്റെ തമ്മിത്തല്ല് പതിവ് സംഭവമാണ്.വിജയ് ആരാധക്ക് ഒട്ടും സഹിക്കാത്ത ഒരു കാര്യമാണ് അജിത്തിനെ പൊക്കി പറയുന്നത്. നേരെ മറിച്ചും. ഇപ്പോഴിതാ അജിത്തിനെ പുകഴ്‌ത്തിയതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ചിമ്പു.

തമിഴിലെ ഒട്ടുമിക്ക യുവനടന്മാരും അജിത്ത് ഫാൻസ് ആണ്. അതിൽ കൊടിയ തല ഫാനാണ് ചിമ്പു. 'തലയുടെ പുതിയ ചിത്രമായ
യെന്നൈ അറിന്താൽ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയിരുന്നു. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് നിരൂപകർക്കിടയിലും ലഭിച്ചത്.വിമർശനം കൂടിയപ്പോൾ ആരാധകനെന്ന നിലയ്ക്ക് ചിമ്പു ഒരു ട്വീറ്റ് ചെയ്തു. 'ഒരുപാട് കാലത്തിന് ശേഷം ഞാനൊരു നല്ല സിനിമ കണ്ടു, എന്നെ അറിന്താൽ. മനോവൈകല്യമില്ലാത്തവർ ഈ സിനിമ കണ്ടാൽ ഇഷ്ടപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. തമിഴകം ഇത് ഇഷ്ടപ്പെടും'

ഇതിനെതിരെ തമിഴിലെ മറ്റ് സൂപ്പർതാരങ്ങളുടെ ആരാധകർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കിൽ അവരെ എങ്ങനെ മനോവൈകല്യമുള്ളവരെന്ന് വിളിക്കാനാകുമെന്നാണ് ആരാധകർ ചോദിക്കുന്നത്.വിജയ്, രജനി ആരാധകർ താരത്തിനെതിരെ എത്തിയതോടെ വിശദീകരണവുമായി ചിമ്പു വീണ്ടുമെത്തി. ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ചിമ്പു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP