Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജമാതാ ശിവകാമിയുടെ റോൾ രമ്യാ കൃഷ്ണനു നല്കാൻ രാജമൗലിക്കു താത്പര്യമില്ലായിരുന്നു; സമീപിച്ചത് മുൻ ബോളിവുഡ് റാണിയെ; ചോദിച്ച പ്രതിഫലം ലഭിക്കാതിരുന്നപ്പോൾ ബാഹുബലി ഉപേക്ഷിച്ച നടിയുടെ വിജയ് ചിത്രം എട്ടുനിലയിൽ പൊട്ടി; ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കാൻ രമ്യാ കൃഷ്ണനു നറുക്കു വീണത് ഇങ്ങനെ

രാജമാതാ ശിവകാമിയുടെ റോൾ രമ്യാ കൃഷ്ണനു നല്കാൻ രാജമൗലിക്കു താത്പര്യമില്ലായിരുന്നു; സമീപിച്ചത് മുൻ ബോളിവുഡ് റാണിയെ; ചോദിച്ച പ്രതിഫലം ലഭിക്കാതിരുന്നപ്പോൾ ബാഹുബലി ഉപേക്ഷിച്ച നടിയുടെ വിജയ് ചിത്രം എട്ടുനിലയിൽ പൊട്ടി; ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കാൻ രമ്യാ കൃഷ്ണനു നറുക്കു വീണത് ഇങ്ങനെ

തിരുവനന്തപുരം: ജനപ്രിയ ഇന്ത്യൻ സിനിമകളിലെ ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളിലെ ശിവകാമി. തമിഴ് നടി രമ്യാ കൃഷ്ണനാണ് രാജമാതാ ശിവകാമിയെ വെള്ളിത്തിരയിൽ അനശ്വരയാക്കിയത്. നായകൻ പ്രഭാസ്, വില്ലൻ റാണ, നായികമാരായ അനുഷ്‌ക ഷെട്ടി, തമ്മന എന്നിവരുടെ കഥാപാത്രങ്ങളോട് തീർത്തും കിടപിടിക്കുന്നതാണ് ശിവകാമി. ചിത്രിലെ മറ്റൊരു ശക്തമായ കഥാപാത്രം സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന അടിമയുടേതാണ്.

ശിവകാമിയായി രമ്യാ കൃഷ്ണൻ കസറിയെന്ന് പറയാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ ഈ റോൾ രമ്യാ കൃഷ്ണന് നൽകാൻ സംവിധായകന് താത്പര്യമില്ലായിരുന്നുവെന്ന് എത്ര പേർക്കറിയാം? ശിവകാമിയുടെ വേഷം രാജമൗലി ആദ്യം വച്ച് നീട്ടിയത് ലേഡി സൂപ്പർ താരം ശ്രീദേവിക്കാണ്. രാജമൗലി നേരിട്ടാണ് ഓഫർ ശ്രീദേവിക്ക് മുന്നിൽ വച്ചത്.

അഭിനയിക്കാൻ തയാറാണെങ്കിലും ആറു കോടി രൂപ പ്രതിഫലമായി നല്കണമെന്ന് മുൻ ബോളിവുഡ് റാണികൂടിയായ ശ്രീദേവി ആവശ്യപ്പെട്ടു. ഇത്രയും തുക നല്കാൻ നിർമ്മാതാക്കൾ തയാറായിരുന്നില്ല. രണ്ടു കോടി രൂപയ്ക്ക് രമ്യ കൃഷ്ണനുമായി കരാറിലെത്തി.

ബാഹുബലിക്ക് പകരം വിജയ് നായകനായ പുലി എന്ന ചിത്രമാണ് ശ്രീദേവി തെരഞ്ഞെടുത്തത്. എന്നാൽ പുലി എന്ന ചിത്രം ബോക്സോഫീസിൽ കാലിടറി. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ ഇന്ത്യൻ സിനിമാ ലോകത്ത് ചരിത്രമെഴുതുകയും ചെയ്തു.

രാജമാതാ ശിവകാമിയുടെ വേഷം രമ്യാ കൃഷ്ണനെ ഏൽപ്പിക്കാൻ രാജമൗലിക്ക് ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. എന്നാൽ രണ്ട് സീനുകളിൽ രമ്യാ കൃഷ്ണൻ അഭിനയിച്ചപ്പോൾ തന്നെ രാജമൗലിക്ക് പേടി മാറി. ബാഹുബലിക്കൊപ്പം ഉയർന്നു നിൽക്കുന്ന കഥാപാത്രമായി രാജമാത ശിവകാമിയുടേത്. രമ്യാ കൃഷ്ണന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ റോളും ഇതാണ്. രണ്ടര കോടിയായിരുന്നു രമ്യാ കൃഷ്ണന്റെ പ്രതിഫലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP