Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശീർഷാസനത്തിൽ കാൽ കയറ്റി വച്ചിരുന്നത് ബുദ്ധന്റെ ചിത്രത്തിൽ; അമലാ പോളിനെതിരെ വിമർശനവുമായി വീണ്ടും സോഷ്യൽമീഡിയ; യോഗ-ഫിറ്റ്നസ്സ് കേന്ദ്രങ്ങൾ തുടങ്ങി ബിസിനസിലും സജീവമാകുന്ന താരം പുലിവാല് പിടിച്ചതിങ്ങനെ

ശീർഷാസനത്തിൽ കാൽ കയറ്റി വച്ചിരുന്നത് ബുദ്ധന്റെ ചിത്രത്തിൽ; അമലാ പോളിനെതിരെ വിമർശനവുമായി വീണ്ടും സോഷ്യൽമീഡിയ; യോഗ-ഫിറ്റ്നസ്സ്  കേന്ദ്രങ്ങൾ  തുടങ്ങി ബിസിനസിലും സജീവമാകുന്ന താരം പുലിവാല് പിടിച്ചതിങ്ങനെ

മൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അമല പോൾ.ഭർത്താവ് വിജയുമായുള്ള വേർപിരിയലിന് ശേഷവുംസിനിമയിലും സജീവമായ താരം ഇടവേളകളിൽ യാത്രകളും യോഗയുമൊക്കെയായി ജീവിതം അടിപൊളിയാക്കുകയാണ്. ചെന്നൈയിലും കൊച്ചിയിലും യോഗ-ഫിറ്റ്നെസ്സ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലുമാണ് താരം. ഇതിന്റെ ഭാഗമായി തന്റെ യോഗ പരിശീലന ചിത്രങ്ങൾ ആരാധകർക്കായി പങ്ക് വച്ച് നടി ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്.

യോഗ ചിത്രങ്ങളിലൊന്നിൽ ശീർഷാസനത്തിൽ കാൽ കയറ്റി വെച്ചിരിക്കുന്നത് ഒരു ബുദ്ധ ചിത്രത്തിലാണ്. ഇത് യോഗാ അഭ്യാസികളെയും ആരാധകരെയും ഒരേ പോലെ ചൊടിപ്പിച്ചു. ചിത്രം പുറത്തു വന്നയുടൻ യോഗ ചെയ്യുന്നതൊക്കെ കൊള്ളാം പക്ഷേ ഇത്രയും അനാദരവായി ബുദ്ധ ചിത്രത്തിന്റെ മുഖത്ത് കാലു കയറ്റി വെച്ചു വേണ്ടയെന്നാണ് അമലയ്ക്കുള്ള നിർദ്ദേശം

സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ നിരന്തരമായി ഫോട്ടോ പോസ്റ്റ് ചെയ്യാറുണ്ട് അമല പോൾ . സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്‌സുള്ള താരത്തിന്റെ ഫോട്ടോ നിമിഷങ്ങൾക്കകമാണ് വൈറലാവുന്നത്. വിശേഷ ദിവസങ്ങളില്ലും അല്ലാതെയുമായി ലേറ്റസ്റ്റ് ചിത്രങ്ങളൊക്കെ അമലാ പോൾ സമൂഹമ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്

വനിതാദിനത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താരം അമ്മയ്ക്ക് ആശംസ അറിയിച്ചതിനൊപ്പം പുതിയ സംരംഭമായ യോഗ സെന്ററിന്റെ ഉദ്ഘാടന ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP