Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ സന്ന്യാസ ജീവിതവും സോഫിയക്ക് മടുത്തു; ഗ്ലാമർ പ്രദർശനം മടുത്ത് സന്ന്യാസ ജീവിതം നയിച്ച ബിഗ് ബോസ് താരം സോഫിയ ഒടുവിൽ വിവാഹിതയാകുന്നു; നടി വിവാഹത്തിനൊരുങ്ങുന്നത് ഒരാഴ്‌ച്ചത്തെ ഡേറ്റിങിന് ശേഷം

ഒടുവിൽ സന്ന്യാസ ജീവിതവും സോഫിയക്ക് മടുത്തു; ഗ്ലാമർ പ്രദർശനം മടുത്ത്  സന്ന്യാസ ജീവിതം നയിച്ച  ബിഗ് ബോസ് താരം സോഫിയ ഒടുവിൽ വിവാഹിതയാകുന്നു; നടി വിവാഹത്തിനൊരുങ്ങുന്നത് ഒരാഴ്‌ച്ചത്തെ ഡേറ്റിങിന് ശേഷം

ഗ്ലാമർ പ്രദർശനം കൊണ്ട് ആരാധകരെ ആവേശം കൊള്ളിച്ച നടിയും മോഡലുമായ സോഫിയ ഹയാത്ത് ഒരു ദിവസം മനംമാറ്റം മൂലം സന്യാസം ജീവിതം സ്വീകരിച്ചത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. മദർ സോഫിയ എന്നായിരിക്കും താൻ ഇനി അറിയപ്പെടുകയെന്ന് സോഫിയ സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിച്ചാണ് പുതിയ ജീവിതത്തിലേക്ക് കടന്നതായി അറിയിച്ചത്. എന്നാൽ സന്ന്യാസ ജീവിതം നയിച്ച സോഫിയയ്ക്ക് ആ ജീവിതം മടുത്തു തുടങ്ങിയെന്നാണ് സൂചന. താൻ വിവാഹിതയാകുന്ന കാര്യം സോഫിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

വിവാഹനിശ്ചയത്തിന്റെ ചിത്രവും അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാഴ്ചത്തെ ഡേറ്റിംഗിന് ശേഷമാണ് സോഫിയ വിവാഹ തീരുമാനത്തിലേക്ക് കടന്നത്. പ്രതിശ്രുത വരനെക്കുറിച്ച് ദീർഘമായ വിവരണം തന്നെ അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. താൻ ഇനി വിവാഹ ജീവിതത്തിലേക്ക് ഇല്ലെന്ന് സന്യാസം സ്വീകരിച്ച ശേഷം അവർ നൽകിയ മാദ്ധ്യമ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ലൈംഗികതയോടെ മക്കൾക്ക് ജന്മം നൽകുന്നതിനോടോ താൽപ്പര്യമില്ല. വിശുദ്ധ മാതാവായതിനാൽ എല്ലാവരും തന്റെ മക്കളാണെന്നും സോഫീയ സന്ന്യാസ ജീവതം സ്വീകരിച്ച ശേഷം വ്യക്തമാക്കിയിരുന്നു.

പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ എട്ടാം സീസണിൽ പങ്കെടുത്തതോടെയാണ് സോഫിയ പ്രശസ്തയായത്. സന്യാസ ജീവിതത്തിൽ പ്രവേശിച്ചുവെങ്കിലും കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിക്സ് എക്സ് എന്ന ബോളിവുഡ് ചിത്രത്തിൽ അവർ ഗ്ലാമറസായി അഭിനയിച്ചിരുന്നു. ഹൃത്വിക് റോഷനെ നഗ്‌നനായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വാർത്തകളിൽ ഇടം നേടിയ നടിയാണ് സോഫിയ.ഹോളിവുഡ് താരം ബ്രാഡ്ലി കൂപ്പർ, നടി ആഞ്ജലിന ജോളി തുടങ്ങിയവരെയും നഗ്‌നരായി കാണാൻ മോഹമുണ്ടെന്നും സോഫിയ നേരത്തെ പറഞ്ഞിരുന്നു. ഐസ് ബക്കറ്റ് ചലഞ്ചിൽ നഗ്‌നയായി പ്രത്യക്ഷപ്പെട്ടും സോഫിയ വിവാദം സൃഷ്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP