Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്ലാമർ പ്രദർശനം മടുത്തു; മാദക നടിയും മോഡലുമായ സോഫിയ ഹയാത്ത് സന്യാസം സ്വീകരിച്ചു; ഇനി അറിയപ്പെടുക മദർ സോഫിയ ആയി; നിരാശയോടെ ആരാധകർ

ഗ്ലാമർ പ്രദർശനം മടുത്തു; മാദക നടിയും മോഡലുമായ സോഫിയ ഹയാത്ത് സന്യാസം സ്വീകരിച്ചു; ഇനി അറിയപ്പെടുക മദർ സോഫിയ ആയി; നിരാശയോടെ ആരാധകർ

മിത മേനി പ്രദർശനം കൊണ്ട് ആരാധകരെ ആവേശം കൊള്ളിച്ച നടിയും മോഡലുമായ സോഫിയ ഹയാത്ത് സന്ന്യാസം സ്വീകരിച്ചു. മദർ സോഫിയ എന്ന പേരിലാകും ഇനി നടി അറിയപ്പെടുക. ഇനി സന്ന്യാസജീവിതമെന്ന് നടി ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു.

ബ്രീട്ടിഷ്, ഇന്ത്യൻ മോഡലും അഭിനേത്രിയും ഗായികയുമൊക്കെയായി സജീവമായിരുന്ന ആളാണ് സോഫിയ.മെയ്‌ക്കാപ്പോ ആഭരണങ്ങളെ ഇല്ലാതെ എല്ലാവരും പൂർണ്ണരാണെന്നും ഇവർ പറഞ്ഞു.എന്നാൽ ഇത്രയും കാലം താൻ ശരീര സൗന്ദര്യത്തിനു പ്രധാന്യം നൽകി. അതിന് നിങ്ങളോടു മാപ്പു ചോദിക്കുന്നു എന്നും സോഫിയ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.

തന്റെ 16-ാം വയസിൽ ശരീര സൗന്ദര്യത്തിനും ജീവിത സൗകര്യങ്ങൾക്കുമാണ് മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ മനസിനു സമാധനം ഉള്ളവരെയാണു താൻ വിലമതിക്കുന്നതെന്നും ഇവർ പറഞ്ഞു.

ബ്രിട്ടീഷ് വംശജയായ ബോളിവുഡ് നടിയാണ് സോഫിയ. ബിഗ് ബോസ് പരിപാടിയിലും സോഫിയയുടെ സാന്നിധ്യമുണ്ടായിരുന്നു. ഹൃത്വിക് റോഷനെ നഗ്‌നനായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വാർത്തകളിൽ ഇടം നേടിയ നടിയാണ് സോഫിയ.ഹോളിവുഡ് താരം ബ്രാഡ്ലി കൂപ്പർ, നടി ആഞ്ജലിന ജോളി തുടങ്ങിയവരെയും നഗ്‌നരായി കാണാൻ മോഹമുണ്ടെന്നും സോഫിയ നേരത്തെ പറഞ്ഞിരുന്നു. ഐസ് ബക്കറ്റ് ചലഞ്ചിൽ നഗ്‌നയായി പ്രത്യക്ഷപ്പെട്ടും സോഫിയ വിവാദം സൃഷ്ടിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP