Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമയുടെ ഗ്ലാമർ ലോകത്തു നിന്നും കന്യാസ്ത്രീയായി ആത്മീയ പാതയിൽ നീങ്ങിയ സോഫിയ ഹയാത്തിനെതിരെ സംവിധായകൻ; സിനിമയെ കൊല്ലാൻ ശ്രമിക്കുന്നെന്ന് ആരോപണം; നിയമടപടിയുമായി രംഗത്ത്

സിനിമയുടെ ഗ്ലാമർ ലോകത്തു നിന്നും കന്യാസ്ത്രീയായി ആത്മീയ പാതയിൽ നീങ്ങിയ സോഫിയ ഹയാത്തിനെതിരെ സംവിധായകൻ; സിനിമയെ കൊല്ലാൻ ശ്രമിക്കുന്നെന്ന് ആരോപണം; നിയമടപടിയുമായി രംഗത്ത്

മുംബൈ: ഗ്ലാമറിന്റെ അതിപ്രസരത്തിൽ നിന്നാണ് സോഫിയാ ഹയാത്ത് എന്ന നടി ആത്മീയ പാതയിലേക്ക് നീങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ നഗ്നത പ്രദർശിപ്പിച്ച നടി ചുരുങ്ങിയ ദിവസം കൊണ്ടാണ് കന്യാസ്ത്രീയായി മാറിയത്. ഇപ്പോൾ അടങ്ങിയൊതുങ്ങി കഴിയുന്ന സോഫിയാ ഹയാത്തിനെതിരെ രംഗത്തെത്തിയിരിക്കയാണ് ബോളിവുഡ് സംവിധായകൻ.

സംവിധായകൻ ചന്ദ്രകാന്ത് സിങാണ് തന്റെ സിനിമക്കെതിരെ പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് നിയമനടപടിക്കൊരുങ്ങുന്നത്. ഒരു വർഷം മുൻപ് അഭിനയിച്ച സിക്‌സ് എക്‌സ് എന്ന സിനിമയ്‌ക്കെതിരേ താൻ നീക്കം നടത്തുന്നു എന്നാരോപിച്ചാണ് സംവിധായകൻ മുൻ നടിയെ കോടതി കയറ്റാൻ ഒരുങ്ങുന്നത്.

ഡബ്ബിങിലും പ്രമോഷൻ പരിപാടികളിലും സഹകരിക്കുന്നില്ല സിനിമയുടെ റിലീസ് തടയാനുള്ള ശ്രമമാണ് നടിയുടേത് എന്നാരോപിച്ചാണ് സംവിധായകൻ നിയമ നടപടികൾക്ക് ഒരുങ്ങുന്നത്. വോഗ് മാഗസിന്റെ മോസ്റ്റ് സെക്‌സിയെസ്റ്റ് വുമണായ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സോഫീയ പെട്ടെന്നായിരുന്നു ആത്മീയ പാതയിലേയ്ക്ക് തിരിഞ്ഞ് മദർ സോഫീയ ആയത്.

സിനിമ അഭിനയവും മോഡലിങും ഉപേക്ഷിച്ച താൻ ഇനിയൊരു സിനിമയുമായ് സഹകരിക്കുകയില്ല നിയമനടപടികളെ സമാധാനപൂർവ്വം നേരിടുമെന്നാണ് നിലപാട്. ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ കാമുകിയായിരുന്നപ്പോൾ നഗ്‌ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യ്തും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും താരമായിരുന്നു സോഫീയ ഹയാത്ത് ഇപ്പോളത്തെ മദർ സോഫീയ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP