Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചുവയസുള്ളപ്പോൾ ലൈംഗികചൂഷണത്തിന് ഇരയായി; ആത്മകഥയിലെ ഒരധ്യായം സൽമാനെ പറ്റി; സൽമാനെ വിവാഹം കഴിക്കണമെന്ന മോഹവുമായി ഇന്ത്യയിലെത്തി; സല്ലുവിന്റെ മുൻ കാമുകി സോമി അലിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

അഞ്ചുവയസുള്ളപ്പോൾ ലൈംഗികചൂഷണത്തിന് ഇരയായി; ആത്മകഥയിലെ ഒരധ്യായം സൽമാനെ പറ്റി; സൽമാനെ വിവാഹം കഴിക്കണമെന്ന മോഹവുമായി  ഇന്ത്യയിലെത്തി; സല്ലുവിന്റെ മുൻ കാമുകി സോമി അലിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

ഹിന്ദി സിനിമാരംഗത്തെ പ്രണയചക്രവർത്തി എന്നറിയപ്പെടുന്ന സൽമാന്റെ കാമുകിമാരുടെ ലിസ്റ്റിൽ ആദ്യം എഴുതപ്പെട്ട പേരാണ് പാക്കിസ്ഥാനി നടി സോമി അലിയുടേത്. ബോളിവുഡിലെത്തിയ സോമി സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്നു. എട്ടുവർഷത്തോളം നീണ്ട ഈ പ്രണയം 1999-2000 കാലഘട്ടത്തിലാണ് തകർന്നത്.

സൽമാൻ മദ്യപിക്കുന്നതിനോടും അദ്ദേഹത്തിന്റെ ചില പെരുമാറ്റങ്ങളിലും ഉള്ള എതിർപ്പാണ് സോമി ബന്ധം ഉപേക്ഷിക്കാനുണ്ടായ കാരണമെന്നാണ് പിന്നീട് വന്ന വാർത്തകളിൽ നിറഞ്ഞത്. എന്നാൽ ഇപ്പോൾ സോമി അലി തന്റെ പ്രണയപരാജയത്തപ്പറ്റിയും ജീവിതത്തെ പറ്റിയും ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.

താൻ ശൈശവകാലത്ത് ലൈംഗികചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് നടി അടുത്തിടെ ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അഞ്ചുവയസുള്ളപ്പോൾ വീട്ടുജോലിക്കാരനായ ആളാണു തന്നെ ഉപദ്രവിച്ചതെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.

അമേരിക്കയിലെ ഹൈസ്‌കൂളുകളിലും സർവകാലാശാലകളിലും ചെല്ലുമ്പോൾ തനിക്കുണ്ടായ തിക്താനുഭവങ്ങളെക്കുറിച്ചു സംസാരിക്കാറുണ്ടെന്നും തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് ഇത്തരം പീഡനത്തിനിരയായ മറ്റ് ഇരകൾക്കു നാണക്കേടു മറികടന്നു തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്താനുള്ള പ്രചോദനമാകാനാണന്നും സോമി അലി പറഞ്ഞു.

സൽമാനുമായി പിരിഞ്ഞശേഷം അമേരിക്കയിലേക്കു പോയ സോമി അലി ഫ്ളോറിഡയിൽ ചൂഷണത്തിന് ഇരയായ സ്ത്രീകൾക്കു സഹായങ്ങൾ ചെയ്തുകൊടുക്കുന്ന നോ മോർ ടിയേഴ്‌സ് എന്ന സന്നദ്ധസംഘനയ്ക്കുവേണ്ടി പ്രവർത്തിക്കുകയാണ്.സൽമാന്റെ നിയന്ത്രണാതീതമായ സ്വഭാവവും മദ്യപാനവും മൂലമാണ് ഇരുവരും തമ്മിൽ പിരിഞ്ഞത് എന്നായിരുന്നു ഇതുവരെയുള്ള വാർത്തകൾ. എന്നാൽ കോള ബോട്ടിൽ തന്റെ തലയിൽ സൽമാൻ അടിച്ചുതകർത്തുഎന്നുള്ള ഗോസിപ്പുകൾ സോമി അലി നിഷേധിച്ചു. അത്തരത്തിൽ ചെയ്തിരുന്നുവെങ്കിൽ താൻ ആശുപത്രിയിലായേനെ എന്നും താൻ മദ്യം ആദ്യമായി ഉപയോഗിച്ചപ്പോൾ അതിഷ്ടപ്പെടാതിരുന്ന സൽമാൻ ദേഷ്യം മൂത്ത് മദ്യം ടേബിൾ മുഴുവൻ ഒഴിച്ചതായും സോമി അലി പറയുന്നു.

സോമി അലി എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയിലെ ഒരു അധ്യായം സൽമാെനക്കുറിച്ചാണെന്നും നടി പറഞ്ഞു. 1989ൽ പുറത്തിറങ്ങിയ സൽമാന്റെ മേനേ പ്യാർ കിയാ എന്ന സിനിമ കണ്ടു സൽമാനെ വിവാഹം കഴിക്കണമെന്ന മോഹവുമായാണ് താൻ ഇന്ത്യയിലെത്തിയതെന്നും സോമി അലി വെളിപ്പെടുത്തുന്നുണ്ട്

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP