Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം സോനം കപൂറിന് പന്നിപ്പനി; സൽമാൻ ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങി; വിദഗ്ധ ചികിത്സയ്ക്ക് നടി മുംബൈക്കു മടങ്ങി

ഗുജറാത്തിൽ ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം സോനം കപൂറിന് പന്നിപ്പനി; സൽമാൻ ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങി; വിദഗ്ധ ചികിത്സയ്ക്ക് നടി മുംബൈക്കു മടങ്ങി

അഹമ്മദാബാദ്: ബോളിവുഡ് നടി സോനം കപൂറിനു പന്നിപ്പനിയെന്നു റിപ്പോർട്ട്. കടുത്ത പനി ബാധിച്ചതിനെ തുടർന്ന് രാജ്‌കോട്ടിലെ സ്വകാര്യ ആശുപത്രിയിൽ സോനത്തെ പ്രവേശിപ്പിച്ചപ്പോഴാണു പന്നിപ്പനി സ്ഥിരീകരിച്ചത്.

സൽമാൻ ഖാൻ നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഗുജറാത്തിലായിരുന്നു സോനം. അതിനിടെയാണ് പനി ബാധിച്ചത്. താരത്തിനു പന്നിപ്പനി സ്ഥിരീകരിച്ചതോടെ ഷൂട്ടിങ് നീട്ടിവച്ചു.

സൂരജ് ബർജാത്യയുടെ പ്രേം രത്തൻ ധൻപായോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് നടിയുടെ അസുഖം കാരണം നീട്ടിവച്ചത്. കഴിഞ്ഞ കുറച്ചുനാളായി ഇവിടെ ഷൂട്ടിങ് നടക്കുകയാണ്. ഇതിനിടെയാണ് ഇന്നു രാവിലെ കടുത്ത പനിയുമായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പന്നിപ്പനിയാണെന്നു കണ്ടെത്തിയതോടെ താരം വിദഗ്ധ ചികിത്സയ്ക്കായി മുംബൈക്കു മടങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP