Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാംസാഹാരത്തിൽ കുടുങ്ങി സോനം; ബാനിസ്ഥാൻ കുരുക്കിൽ സോനാക്ഷിയും; ബോളിവുഡി സുന്ദരികൾ വിവാദത്തിൽ

മാംസാഹാരത്തിൽ കുടുങ്ങി സോനം; ബാനിസ്ഥാൻ കുരുക്കിൽ സോനാക്ഷിയും; ബോളിവുഡി സുന്ദരികൾ വിവാദത്തിൽ

ഹാരാഷ്ട്രയിലെ മാംസാഹാര നിരോധനവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങൾ ഇപ്പോൾ കൊഴുക്കുന്നത് ബോളീവുഡിലാണ്. സോനം കപൂറിനു പിന്നലെ സോനാക്ഷി സിൻഹയും മാസ നിരോധനത്തിനെതിരെ പ്രതികരിച്ച് മുന്നോട്ടു വന്ന് വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്

മാസംസാഹാര നിരോധനവുമായി ബന്ധപ്പെട്ട ഒരു വാർത്ത ഷെയർ ചെയ്ത ശേഷം ട്വിറ്ററിൽ സോനം കപൂർ നടത്തിയ പരാമർശമാണ് ആക്രമണത്തിന് കാരണമായത്. സ്ത്രീ വിദ്വേഷികളും അടഞ്ഞ മനസ്സുള്ളവരുമായ ചിലരുടെ അസഹിഷ്ണുത മൂലം നമ്മുടെ രാജ്യം ഒരു മൂന്നാം ലോക രാജ്യമായി തുടരാൻ പോവുകയാണ് എന്നതായിരുന്നു സോനം കപൂറിന്റെ ട്വീറ്റ്. ഇന്ത്യയിൽ വ്യാപകമാവുന്ന അസഹിഷ്ണുത നിറഞ്ഞ തീരുമാനങ്ങളെ വിമർശിച്ചു കൊണ്ടുള്ളതായിരുന്നു ട്വീറ്റ്. എന്നാൽ, മാസാഹാര നിരോധനവും സ്ത്രീ വിരുദ്ധതയും തമ്മിൽ എന്തു ബന്ധമാണ് എന്നും നടി വിവരക്കേട് പറയുകയാണ് എന്നും പറഞ്ഞു കൊണ്ട് ഒരു കൂട്ടം ആളുകൾ നടിക്കെതിരെ തിരിയുകയാണുണ്ടായത്.

താൻ മാംസാഹാര നിരോധനത്തെക്കുറിച്ചല്ല, പൊതുവിഷയങ്ങളിലുള്ള അസഹിഷ്ണുത ചൂണ്ടിക്കാട്ടിയാണ് പ്രതികരിച്ചതെന്ന് സോനം കപൂർ മറുപടി നൽകിയെങ്കിലും ഇതു പരിഗണിക്കാതെ, അവർ ഉപയോഗിച്ച വാക്കിനെ ചൊല്ലി ആക്രമണം തുടരുകയാണ് ഇപ്പോഴും ട്വിറ്ററിൽ. എത്ര വിശദീകരിച്ചിട്ടും ആക്രമണം വ്യാപകമായതോടെ സോനം കപൂർ മറുപടി കൊടുക്കുന്നത് നിർത്തി. എന്നിട്ടും അവരുടെ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഉപയോഗിച്ച് ആക്രമണം തുടരുകയാണ്.

സോനം കപൂർ കൊളുത്തി വിട്ട വിവാദം കെട്ടടങ്ങുന്നതിനു മുൻപാണ് പുതിയ പ്രസ്താവനയുമായി സോനാക്ഷി സിൻഹ എത്തിയത്. ഇന്ത്യയെ 'ബാനിസ്ഥാൻ' എന്നു വിളിച്ച് അധിക്ഷേപിച്ചിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി സോനാക്ഷി. ഇതൊരു സ്വതന്ത്ര രാഷ്ട്രമാണ്, ബാനിസ്ഥാനിലേക്ക് ഏവർക്കും സ്വാഗതം എന്നാണ് സോനാക്ഷിയുടെ ട്വീറ്റ്. പിന്നീടങ്ങോട്ട് അവർക്കെതിരെ വിമർശനങ്ങളുടെ പെരുമഴയായിരുന്നു ്‌വർക്കെതിരെ. സോനത്തിനെ പോലെ സോനാക്ഷിയും മറുപടി കൊടുത്തു കൊണ്ട് രംഗത്തെത്തി.

എല്ലാത്തിനും നിരോധനം ഏർപ്പെടുത്തുന്ന ഇന്ത്യ എന്തുകൊണ്ടാണ് അജ്ഞതയ്ക്കും അവഗണനയ്ക്കും നിരോധനം ഏർപ്പെടുത്താത്തത്. ആസാം വൊള്ളപ്പൊക്കത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. അവിടുത്തെ നാട്ടുകാരുടെ അവസ്ഥ ഇപ്പോൾ എന്താണ്. എന്തിനാണ് മുൻഗണന നൽകേണ്ടതെന്നാണ് സോനാക്ഷി ചോദിക്കുന്നത്. ഇന്ത്യയെ അധിക്ഷേപിക്കുന്ന താരങ്ങൾ നിങ്ങൾ അഭിനയിക്കുന്ന സിനിമയെ കൂടി വിലയിരുത്തേണ്ടിയിരിക്കുന്നു. മിനിമം ഗുണനിലവാരം ഇല്ലാത്ത സിനിമകളും നിരോധിക്കണന്നും ആവശ്യപ്പെട്ട് ആരാധകരും രംഗത്തെത്തിയതോടെ വിവാദം കത്തിപ്പടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP