Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിക്രം സംവിധാനത്തിൽ നായകനായി നിവിനും: ചെന്നൈ വെള്ളപ്പൊക്ക കെടുതി പ്രമേയമായ വീഡിയോ ഗാനത്തിൽ സൂര്യയ്ക്കും പ്രഭാസിനുമൊപ്പം നിവിൻ പോളിയും; പ്രൊമോ വീഡിയോ കാണാം

വിക്രം സംവിധാനത്തിൽ നായകനായി നിവിനും: ചെന്നൈ വെള്ളപ്പൊക്ക കെടുതി പ്രമേയമായ വീഡിയോ ഗാനത്തിൽ സൂര്യയ്ക്കും പ്രഭാസിനുമൊപ്പം നിവിൻ പോളിയും; പ്രൊമോ വീഡിയോ കാണാം

ചെന്നൈ വെള്ളപ്പൊക്ക കെടുതി പ്രമേയമാക്കി വിക്രം സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്ന പുതിയ വിഡിയോ ഇതിനോടകം തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു. വീഡിയോയിൽ തെന്നിന്ത്യയിലെ വിവധ ഭാഷകളിലെ പ്രമുഖ താരങ്ങൾ അണിനിരക്കുമെന്നും വാർത്ത വന്നിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടനുസരിച്ച് തെന്നിന്ത്യൻ താരങ്ങൾക്കൊപ്പം നിവിൻ പോളിയും എത്തും. വീഡിയോയുടെ പ്രൊമോ പുറത്തിറങ്ങിയിട്ടുണ്ട്.

തമിഴ് സൂപ്പർ താരം സൂര്യ, ബാഹുബലി നായകൻ പ്രഭാസ് എന്നിവർക്കൊപ്പം നിവൻ പോളിയും ഗാനത്തിൽ ഉണ്ടാവും. തെന്നിന്ത്യയിലെ പ്രമുഖരായ മറ്റ് താരങ്ങളും ഗാനത്തിൽ ഉണ്ടാകുമെന്നാണ് വിവരം. വീഡിയോ ഗാനത്തിന്റെ അണിയറ പ്രവർത്തകരാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ചെന്നൈ വെള്ളപ്പൊക്ക കെടുതി പ്രമേയമായതാണ് വീഡിയോ ഗാനം. സ്പിരിറ്റ് ഓഫ് ചെന്നൈ എന്നാവും ഗാനത്തിന്റെ പേര് എന്നാണ് വിവരം. ചെന്നൈയിലെ ജനങ്ങൾക്കും ചെന്നൈയിലെ ജനങ്ങളെ കരകയറ്റിയ വോളന്റിയർമാർക്കും വേണ്ടിയാണ് പാട്ട് ഒരുങ്ങുന്നത്.രാം ചരൺ തേജ, നാനി എന്നീ തെലുങ്ക് താരങ്ങളും പുനീത് രാജ്കുമാർ, യാഷ് എന്നീ അന്നഡ താരങ്ങളും ബോബി സിംഹ വിജയ് സേതുപതി എന്നീ തമിഴ് താരങ്ങളും ഗാനത്തിൽ പ്രത്യക്ഷപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP