Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മേരിക്കുട്ടിയിൽ നിന്ന് ഞാനിതുവരെ മോചിതനായിട്ടില്ല; പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നു; അഭിനന്ദനവുമായി സംവിധായകൻ ശ്രീകുമാർ മോനോൻ

മേരിക്കുട്ടിയിൽ നിന്ന് ഞാനിതുവരെ മോചിതനായിട്ടില്ല; പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നു; അഭിനന്ദനവുമായി സംവിധായകൻ ശ്രീകുമാർ മോനോൻ

മറുനാടൻ ഡെസ്‌ക്‌

രഞ്ജിത് ശങ്കറിന്റെ 'ഞാൻ മേരിക്കുട്ടിക്ക്' യെ അഭിനന്ദിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്. ജയസൂര്യയെയും രഞ്ജിത്തിനെയും അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിട്ടുള്ള ഫേസ്‌ബുക്ക് കുറിപ്പിലാണ് ശ്രീകുമാർ മേനോൻ താൻ മേരിക്കുട്ടിയിൽ നിന്നും ഇതുവരെ മോചിതനായിട്ടില്ലെന്നു സൂചിപ്പിക്കുന്നത്. ജയസൂര്യയെ സിനിമയിലെങ്ങും കാണാൻ സാധിച്ചില്ലെന്നും, സ്വാഭാവിക അഭിനയം തന്നെ വിസ്മയിപ്പിച്ചുവെന്നും ശ്രീകുമാർ കുറിക്കുന്നു. ജയസൂര്യയിലെ മേരിക്കുട്ടിയുമായി താൻ പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്തിനെയും ശ്രീകുമാർ അകമഴിഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. എൽ.ജി.ബി.ടി. സമൂഹത്തിന്റെ കരുത്തിനെയും കഴിവിനെയും കുറിച്ച് കാഴ്ചക്കാരെ ബോധവാന്മാരാക്കിയിരിക്കുകയാണ് രഞ്ജിത്തെന്നും, മലയാളികളുടെ മനസ്സിലെ ക്ലീഷേകളെയാണ് അദ്ദേഹം തച്ചുടച്ചു കളഞ്ഞിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

കണ്ടുമറക്കുന്ന ഒരു സിനിമയ്ക്കപ്പുറം മികച്ച ഒരനുഭവം സമ്മാനിച്ചതിന് ഇരുവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീകുമാർ പോസ്റ്റ് അവസാനിപ്പിക്കുന്നത്. മോഹൻലാൽ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയനിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നുവരാനൊരുങ്ങുകയാണ് പ്രമുഖ പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP