Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിലെ കാൻസർ സെന്റർ എതിർത്തതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തില്ല; പകരം സിനിമയിറക്കും: തെളിവുകൾ നൽകാത്തത് കഥയെഴുതാനെന്നു ശ്രീനിവാസൻ

കൊച്ചിയിലെ കാൻസർ സെന്റർ എതിർത്തതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തില്ല; പകരം സിനിമയിറക്കും: തെളിവുകൾ നൽകാത്തത് കഥയെഴുതാനെന്നു ശ്രീനിവാസൻ

കൊച്ചി: ഇറങ്ങും മുമ്പ് കഥ പുറത്തുവിട്ടാൽ സിനിമ പരാജയപ്പെടില്ലേ. ചോദ്യം നടനും സംവിധായകനുമായ ശ്രീനിവാസന്റേതാണ്. കൊച്ചി കാൻസർ സെന്ററുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടുന്ന കാര്യവുമായി ബന്ധപ്പെട്ടാണു ശ്രീനിവാസന്റെ പരാമർശം.

കൊച്ചിയിൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങരുതെന്നും ഞെട്ടിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ടെന്നും ശ്രീനിവാസൻ അവകാശപ്പെട്ടിരുന്നു. അത് വെളിപ്പെടുത്താത്തത് അടുത്ത സിനിമയ്ക്ക് വിഷയമാക്കാൻ വേണ്ടിയാണെന്നാണ് അദ്ദേഹം പറയുന്നത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് കഥ പറഞ്ഞാൽ ശരിയാവില്ല എന്നതിനാലാണു ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും ശ്രീനിവാസൻ പറഞ്ഞു.

അൽപം സ്വാർത്ഥതയുള്ളതുകൊണ്ടാണ് രഹസ്യം വെളിപ്പെടുത്താത്തതെന്നു 'മാദ്ധ്യമം' വാർഷിക പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീനിവാസൻ തുറന്നു പറഞ്ഞത്. അപകടകരമായ ആ സംഭവം വെളിപ്പെടുത്താത്തത് സിനിമയ്ക്ക് വിഷയമാക്കാനാണ്. മനുഷ്യരുടെ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സർക്കാർ മേഖലയിൽ ആരംഭിക്കുന്ന കാൻസർ ആശുപത്രിയെ എതിർത്തതിനെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ശ്രീനിവാസൻ നിലപാട് വ്യക്തമാക്കിയത്.

'ആ സംഭവത്തിനുശേഷം നിരവധി മാദ്ധ്യമങ്ങളിൽനിന്ന് വിളിച്ചിരുന്നു. ഞാൻ പ്രതികരിച്ചിട്ടില്ല. ഞാനൊരു ഭീരുവല്ല. എന്നാൽ വലിയ ധൈര്യവാനുമല്ല. അൽപം സ്വാർത്ഥതയുള്ള ആളുമാണ്. ഇത് ഞാനൊരു സിനിമയ്ക്ക് വിഷയമാക്കിയിരിക്കുകയാണ്. സിനിമ ഇറങ്ങുന്നതിന് മുമ്പ് കഥ പറഞ്ഞാൽ ശരിയാവില്ലല്ലോ. കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വരുത്താനും വരുത്താതിരിക്കാനും കെൽപുള്ള ആരെങ്കിലും ഇതിനെ കുറിച്ച് അന്വേഷിക്കുകയാണെങ്കിൽ അവരോട് ചിലത് പറയാൻ ഞാൻ ഒരുക്കമാണ്. പുറത്ത് പറയരുതെന്ന് വ്യവസ്ഥയിൽ ഞെട്ടിക്കുന്ന തെളിവുകൾ നൽകാം.

കാൻസറും ഹൃദ്രോഗവും ഇവിടെ വലിയ വ്യവസായമാണ്. ഏറ്റവും കൂടുതൽ പൈസയുണ്ടാക്കുന്ന രോഗങ്ങൾ. എന്തിനാണ് ഈ നഗരത്തിൽ ഇത്രയധികം ആശുപത്രികൾ? ഫാക്ടും മറ്റ് രാസവള ഫാക്ടറികളും ഉള്ള നാട്ടിൽ രോഗങ്ങൾ കുറയില്ലെന്ന് അവർക്കറിയാം. എന്നാൽ, ഫാക്ടിനെ രക്ഷിക്കൂ എന്നാണ് മുദ്രാവാക്യം. എന്തിന് ഫാക്ടിനെ രക്ഷിക്കണം. ഇവിടെ പശുക്കളെ വളർത്തിയാൽ മതി ഒരു രാസവളവും വേറെ വേണ്ട. 450 കോടി രൂപ മുടക്കി ഒരു കാൻസർ സെന്ററല്ല നമുക്ക് വേണ്ടത്. അതിൽ അമ്പത് കോടിരൂപ നല്ല ആഹാരം കൊടുക്കാൻ സത്യസന്ധമായി വിനിയോഗിച്ചാൽ അയ്യായിരം പേർ കാൻസർ വരാതെ രക്ഷപ്പെടും.'

ജൂലൈയിൽ കൊച്ചിയിൽ മന്ത്രി കെ ബാബു കൂടി പങ്കെടുത്ത പരിപാടിയിലാണ് കാൻസർ സെന്റർ തുടങ്ങരുതെന്നും അപകടകരമായ സത്യം പിന്നീട് വെളിപ്പെടുത്തുമെന്നും ശ്രിനിവാസൻ പൊതുവേദിയിൽ ആദ്യമായി പറഞ്ഞത്. മന്ത്രിയോട് പോലും നേരിട്ട് പറയാത്ത രഹസ്യം, സർക്കാരോ സർക്കാർ ചുമതപ്പെടുത്തുന്ന ഉത്തരവാദപ്പെട്ട ആരെങ്കിലുമോ നേരിട്ട് ചോദിച്ചാൽ പറയാമെന്നായിരുന്നു അന്ന് ശ്രീനിവാസന്റെ മറുപടി. ഈ നിലപാട് ഒന്നുകൂടി പരിമിതപ്പെടുത്തി സിനിമയ്ക്ക് വിഷമാക്കേണ്ടതുകൊണ്ടാണ് വെളിപ്പെടുത്താത്തതെന്ന വിശദീകരണമാണ് അഭിമുഖത്തിലൂടെ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP