Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നുമണിയിലെ കുട്ടിമണി വിവാഹിതയാകുന്നു; സീരിയൽ നടി ശ്രീലയയ്ക്കു മിന്നുകെട്ടുന്നത് കുവൈത്തിൽ എൻജിനിയറായ നിവിൻ; വിവാഹം ജൂൺ മൂന്നിന് കണ്ണൂരിൽ

മൂന്നുമണിയിലെ കുട്ടിമണി വിവാഹിതയാകുന്നു; സീരിയൽ നടി ശ്രീലയയ്ക്കു മിന്നുകെട്ടുന്നത് കുവൈത്തിൽ എൻജിനിയറായ നിവിൻ; വിവാഹം ജൂൺ മൂന്നിന് കണ്ണൂരിൽ

കണ്ണൂർ: ഫ്‌ളവേഴ്‌സ് ചാനലിലെ മൂന്നുമണി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ ശ്രീലയ വിവാഹിതയാകുന്നു. കണ്ണൂർ സ്വദേശി നിവിനാണ് വരൻ. ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ ഇന്നലെ നടന്നു. ജൂൺ മൂന്നിന് കണ്ണൂരിൽവച്ചാണ് വിവാഹം. കുവൈറ്റിൽ എൻജിനീയറാണ് നിവിൻ.

മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയയിലെ മികച്ച പ്രകടനത്തിലൂടെയും ശ്രീലയ കുടുംബപ്രേഷകർക്കു പ്രിയങ്കരിയായി മാറിയിരുന്നു. ബിഎസ്‌സി നഴ്സിങ് പൂർത്തിയാക്കിയ ശ്രീലയ അഭിനയത്തിലേയ്ക്ക് കടന്നുവരണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാൽ അമ്മ ലിസിയും സഹോദരി ശ്രുതി ലക്ഷ്മിയുമൊക്കെ അഭിനേത്രികളായതിനാൽ ശ്രീലയയും അഭിനയത്തിലേയ്ക്ക് തന്നെ എത്തി.

ഗിന്നസ് പക്രുവാണ് ശ്രീലയയെ അഭിനയരംഗത്തേയ്ക്ക് കൊണ്ട് വരുന്നത്. കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീലയ പിന്നീട് സീരിയലുകളിലൂടെ സജീവമാകുകയായിരുന്നു. സൂര്യ ടിവി, മഴവിൽ മനോരമ എന്നീ ചാനലുകളിലെ പരമ്പരകളിലൂടെയാണ് ശ്രീലയ ശ്രദ്ധേയയായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP