Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിൽ എന്താണിത്ര അശ്ലീലം? ടോപ്ലെസ്സായി ഫോട്ടോ ഷൂട്ട് നടത്തിയതിനെ വിമർശിച്ചവർക്കു മറുപടിയുമായി ശ്രുതി

അതിൽ എന്താണിത്ര അശ്ലീലം? ടോപ്ലെസ്സായി ഫോട്ടോ ഷൂട്ട് നടത്തിയതിനെ വിമർശിച്ചവർക്കു മറുപടിയുമായി ശ്രുതി

നടിയുംഅവതാരകയുമായ ശ്രുതി മേനോൻ അടുത്തിടെയാണ് ഫോർവേഡ് മാസികയുടെ ഫോട്ടോ ഷൂട്ടിൽ ടോപ് ലെസ്സായി അഭിനയിച്ചത്. അതിനെതിരെ നിരവധി ആളുകൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

തന്നെ വിമർശിച്ചവർക്കു മറുപടിയുമായി വന്നിരിക്കുകയാണ് ശ്രുതി. ശ്രുതി ചോദിക്കുന്നു 'അതിൽ എന്താണിത്ര അശ്ലീലം?'. ആ ഫോട്ടോ ഷൂട്ടിന്റെ ആർട്ടിസ്റ്റിക് വാല്യു മനസിലാകാതെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്നവരുണ്ട്. അതൊന്നും തന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ ശ്രുതി പറയുന്നു. 'ടോപ് ലെസ്സായി അഭിനയിച്ചത് അശ്ലീലമായി എന്നു പറയുന്നവർക്ക് ഈസ്തറ്റിക് സെൻസ് കുറവായതുകൊണ്ടായിരിക്കാമെന്നേ എനിക്കു പറയാനുള്ളൂ.' ശ്രുതി വ്യക്തമാക്കി.

സ്വർണം അണിയാൻ ഇഷ്ടപ്പെടാത്ത ഒരു പെൺകുട്ടി അവളുടെ കല്ല്യാണ ദിവസം വസ്ത്രം മാറുന്നതിനിടയിൽ യാദൃശ്ചികമായി അമ്മയുടെയും അമ്മൂമ്മയുടെയും സ്വർണാഭരണങ്ങൾ കാണുകയും കൗതുകത്തോടെ ഓരോന്നായി എടുത്ത് അണിയുകയും ചെയ്യുന്നതായിരുന്നു സ്റ്റോറി.

ആ തീമിന്റെ ഭംഗികൊണ്ടാണ് താൻ അഭിനയിക്കാൻ തയ്യാറായതെന്നും ശ്രുതി വിശദീകരിക്കുന്നു. പൈലറ്റ് ആകാനായിരുന്നു തന്റെ ആഗ്രഹമെന്നും അഭിമുഖത്തിൽ ശ്രുതി വെളിപ്പെടുത്തുന്നു. പൈലറ്റ് പരിശീലന കോഴ്സിനു പ്രവേശനം കിട്ടി കാലിഫോർണിയയിൽ പോകാൻ തയ്യാറെടുത്തിരിക്കുമ്പോഴായിരുന്നു സിനിമയിൽ അവസരം കിട്ടിയതെന്നും അവർ പറഞ്ഞു.

അഭിനയവും അവതരണവും കഴിഞ്ഞാൽ എനിക്കിഷ്ടം ചിക്കനാണ്. ഞാനും അനിയത്തി ഐശ്വര്യ മേനോനും കൂടി മുംബൈയിൽ ഹീരാനന്ദാനി ഗാർഡൻസിൽ കഴിഞ്ഞ വർഷം ഒരു ഫുഡ് ബിസിനസ് ആരംഭിച്ചു. ഓരോ ദേശത്തിനും അതതു സ്ഥലത്തിന്റെ തനതു രുചിയിലുള്ള ഒരു വിഭവമുണ്ടാവും. ലോകത്ത് എല്ലായിടത്തുമുള്ള സ്‌പെഷൽ ചിക്കൻ വിഭവങ്ങൾ ലഭിക്കുന്ന ഒരു റസ്റ്ററന്റാണു ഞങ്ങൾ ആരംഭിച്ചത്. ദ് ചിക്കൻ സ്റ്റോറി എന്നാണു പേരിട്ടിരിക്കുന്നത്. ശ്രുതി പറയുന്നു.

യാത്രകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിലം തൊടാതെ യാത്ര ചെയ്യാൻ എനിക്ക് അവസരം കിട്ടിയത് ഗായകൻ സോനു നിഗമിന്റെയും സംഘത്തിന്റെയും കൂടെ ചേർന്നപ്പോഴാണ്. കഴിഞ്ഞ നാലു വർഷമായി സോനു നിഗമിന്റെ പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നതു ഞാനാണ്. ഏതു വിദേശരാജ്യത്തു പോയാലും അവിടത്തെ സംസ്‌കാരം മനസിലാക്കുക, ഭക്ഷണം കഴിക്കുക, കഥ മനസിലാക്കുക ഇതൊക്കെ ഞാൻ നന്നായി ആസ്വദിക്കാറുണ്ട് .ശ്രുതി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP