Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ട്രീറ്റ് ലൈറ്റ്‌സിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്നവർ ഒരു മാസം കാത്തിരിക്കണം; ഒരു മാസത്തിനുള്ളിൽ തീയേറ്ററിൽ പോയി കാണേണ്ടവർ കണ്ടോട്ടെ; വ്യാജന്മാർക്കെതിരെ ആഞ്ഞടിച്ച് മമ്മൂട്ടി

സ്ട്രീറ്റ് ലൈറ്റ്‌സിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്നവർ ഒരു മാസം കാത്തിരിക്കണം; ഒരു മാസത്തിനുള്ളിൽ തീയേറ്ററിൽ പോയി കാണേണ്ടവർ കണ്ടോട്ടെ; വ്യാജന്മാർക്കെതിരെ ആഞ്ഞടിച്ച് മമ്മൂട്ടി

കൊച്ചി: സ്ട്രീറ്റ് ലൈറ്റ്‌സിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്നവർ ഒരു മാസം കാത്തിരിക്കണമെന്ന് മമ്മൂട്ടി. മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മാസത്തിനുള്ളിൽ തീയേറ്ററിൽ പോയി കാണേണ്ടവർ കണ്ടോട്ടെ സിനിമ എല്ലാ തരത്തിലും നന്നാവണമെങ്കിൽ പ്രേക്ഷകർ കൂടി ശ്രമിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.

ചിത്ത്രിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ക്യാമറാമാൻ ഷാംദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. താൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ മമ്മൂട്ടി നായകനാകണമെന്നായിരുന്നു ഷാംദത്തിന്റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കൽ കഥ പറയാനെത്തി. പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി എത്രയും പെട്ടെന്നുതന്നെ ഷൂട്ടിങ് തുടങ്ങുകയായിരുന്നു. മാത്രമല്ല, കഥയിൽ താൽപര്യം തോന്നിയ മമ്മൂട്ടി തന്നെ പടം നിർമ്മിക്കാമെന്നും അറിയിക്കുകയായിരുന്നു. മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഫവാസ് ആണ്. ഈ റിപ്പബ്ലിക്ദിനത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തും.

മമ്മൂട്ടിക്കൊപ്പം, സൗബിൻ സാഹിർ, ധർമ്മജൻ, ലിജോമോൾ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP