Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആൻഡ്രിയയുടെയും അമലപോളിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തു വിട്ട സുചി ലീക്‌സ് മല്ലു ലീക്‌സിന് ഒരുങ്ങുന്നു; മലയാളി നടിമാരുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി

ആൻഡ്രിയയുടെയും അമലപോളിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തു വിട്ട സുചി ലീക്‌സ് മല്ലു ലീക്‌സിന് ഒരുങ്ങുന്നു; മലയാളി നടിമാരുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി

ഗായിക സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടാണ് അടുത്ത ദിവസങ്ങളിലായി തെന്നിന്ത്യയിലെ താരങ്ങൾക്കെല്ലാം ഭീഷണിയാകുന്നത്. ഞെട്ടിക്കുന്ന ട്വീറ്റുകളും ദൃശ്യങ്ങളുമാണ് സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പുറത്തു വരുന്നത്. ധനുഷ്,ആൻഡ്രിയ, അനിരുദ്ധ്, അമലാപോൾ, നയൻതാര, തൃഷ,ഹൻസിക എന്നവരുടെ സ്വകാര്യ ചിത്രങ്ങൾ എന്നവകാശപ്പെട്ടുള്ള ചിത്രങ്ങൾ സൂചിലീക്‌സ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ മല്ലു ലീക്‌സുമായി ട്വിറ്റർ അക്കൗണ്ട് എത്തുന്നു.

മല്ലു ലീക്‌സ് എന്ന പേരിൽ മലയാളി നടിമാരുടെ കാമകേളികൾ പുറത്തു വിടുമെന്നാണ് പുതിയ ഭീഷണി. തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ ദുരുപയോഗം ചെയ്യുകയാണെന്ന് സുചിത്ര ആരോപിക്കുന്നു.അതേസമയം സുചിത്രയുടെ മാനസികാരോഗ്യം പ്രശ്‌നത്തിലാണെന്നും അത് ശരിയാക്കാൻ തങ്ങൾ ശ്രമിക്കുകയാണെന്നും ഭർത്താവ് കാർത്തിക് കുമാർ അറിയിച്ചു.

സുചി ലീക്‌സിൽ കുടുങ്ങി പ്രേമം ഫെയിം സായി പല്ലവിയുടെ സഹോദരി പൂജാ കണ്ണനും പുറത്തുവന്നിരുന്നു. ധനുഷുമൊത്തുള്ള പൂജയുടെ സെൽഫികളാണ് പുറത്തു വന്നിട്ടുള്ളത്.ഗായിക ചിന്മയിയേയും സംഗീത സംവിധായകൻ അനിരുദ്ധിനേയും ചേർത്തുള്ള അപവാദ പരാമർശം,നടിമാരായ അനൂയയുടേയും സഞ്ചിത ഷെട്ടിയുടേയും സ്വകാര്യ ദൃശ്യങ്ങൾ എന്നിവയും സുചി ലീക്‌സ് പുറത്തു വിട്ടിരുന്നു.തമിഴിലെ മുൻ നടിമാരുടെ ചിത്രങ്ങളും സുചി ലീക്‌സിലൂടെ പുറത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP