Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദാമ്പത്യം തകരാൻ കാരണം കരീഷ്മ; താനുമായുള്ള വിവാഹത്തിന് തയ്യാറായത് പണം മോഹിച്ച്; നടി പിന്തുടർന്നത് ആഡംബര ജീവിതം; കരിഷ്മ കപൂറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ് സഞ്ജയ് കപൂർ

ദാമ്പത്യം തകരാൻ കാരണം കരീഷ്മ; താനുമായുള്ള വിവാഹത്തിന് തയ്യാറായത് പണം മോഹിച്ച്; നടി പിന്തുടർന്നത് ആഡംബര ജീവിതം; കരിഷ്മ കപൂറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ് സഞ്ജയ് കപൂർ

ബോളിവുഡ് താരവും നടി കരീന കപൂറിന്റെ സഹോദരിയുമായ കരിഷ്മ കപൂറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ് സഞ്ജയ് കപൂർ രംഗത്ത്. കരിഷ്മ തന്നെ വിവാഹം ചെയ്തത് പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയായിരുന്നുവെന്ന് സഞ്ജയ് കപൂർ മുംബൈയിലെ കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ ആരോപിക്കുന്നു.

തന്നെ വിവാഹം കഴിച്ചത് പണം മോഹിച്ചെന്നും ആഡംബര ജീവിതാണ് കരീഷ്മ കപൂർ പിന്തുടർന്നിരുന്നെന്നും പറയുന്ന സഞജയ്, ഈ കാരണങ്ങളാലാണ് തങ്ങളുടെ ദാമ്പത്യ വീജിതം തകരാൻ കാരണമെന്നും ബാന്ദ്ര കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

11 വർഷം നീണ്ട വിവാഹ ബന്ധം തകരാൻ കാരണം കരീഷ്മയാണ്. ഭാര്യ, മരുമകൾ, അമ്മ എന്നീ നിലകളിൽ കരീഷ്മ പുർണ പരാജയമാണ്. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടിയാണ് കരീഷ്മ കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നത്. തങ്ങളിൽനിന്നും കരീഷ്മ കുട്ടികളെ അകറ്റിനിർത്തി. കുട്ടികളെ കാണാൻ പോലും അനുവദിച്ചിരുന്നില്ല. തന്നെ സമൂഹത്തിൽ മദ്യപാനിയായും ചതിയനായും ചിത്രീകരിക്കാൻ കരീഷ്മ ശ്രമിച്ചുവെന്നും പരാതിയിൽ സഞ്ജയ് കുറ്റപ്പെടുത്തുന്നു.എന്നാൽ സഞ്ജയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ് താരത്തിന്റെ നിലപാട്.

കരിഷ്മ കപൂറും ഭർത്താവ് സഞ്ജയ് കപൂറും പിരിഞ്ഞ് താമസമാക്കിൻ തുടങ്ങിയിട്ട് നാളേറെയായി. മക്കളായ സമൈറയും കിയാനും ഇപ്പോൾ കരിഷ്മയുടെ കൂടെയാണ് താമസിക്കുന്നത്. മകൻ കിയാനെ തനിക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മക്കളെ ഒന്ന് കാണാൻ പോലും കരിഷ്മ സമ്മാതിക്കാത്തതിനെ തുടർന്നായിരുന്നു സഞ്ജയ് കോടതിയെ സമീപിച്ചത്. അതേ തുടർന്നുണ്ടായ സംഭവങ്ങളായിരുന്നു ഇരുവരും വിവാഹ മോചന ഹർജി കോടതിയിൽ സമർപ്പിക്കുന്നത്.

എന്നാൽ അടുത്തിടെ നടി തന്നെ ഹർജി പിൻവലിക്കുകെയും ചെയ്തത് വാർത്തയായിരുന്നു. എന്നാൽ കരീഷ്മ ഹർജി പിൻവലിച്ചതിന് പിന്നാലെ ഭർത്താവ് സഞ്ജയ് വിവാഹ മോചനത്തിനായി കോടതിയിൽ എത്തിയിരിക്കുകയാണ്. എന്നാൽ സഞ്ജയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ് താരത്തിന്റെ നിലപാട്.2003ൽ അഭിഷേക് ബച്ചനുമായുള്ള പ്രണയം തകർന്നതോടെയാണ് കരീഷ്മ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP