Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുവൽസരം അടിച്ചു പൊളിക്കാൻ സ്വപ്‌ന സുന്ദരിയെ എത്തിക്കാൻ ഐടി കമ്പനി; ടിക്കറ്റെല്ലാം ചൂടപ്പം പോലെ വിൽക്കുമ്പോൾ എതിർപ്പുമായി രക്ഷണ വേദിക യുവ സേന; സണ്ണി ലിയോണിന്റെ ആഘോഷം ബംഗളൂരുവിൽ ചർച്ചയാകുന്നത് ഇങ്ങനെ

പുതുവൽസരം അടിച്ചു പൊളിക്കാൻ സ്വപ്‌ന സുന്ദരിയെ എത്തിക്കാൻ ഐടി കമ്പനി; ടിക്കറ്റെല്ലാം ചൂടപ്പം പോലെ വിൽക്കുമ്പോൾ എതിർപ്പുമായി രക്ഷണ വേദിക യുവ സേന; സണ്ണി ലിയോണിന്റെ ആഘോഷം ബംഗളൂരുവിൽ ചർച്ചയാകുന്നത് ഇങ്ങനെ

മുംബൈ: സ്വപ്‌ന സുന്ദരി സണ്ണി ലിയോൺ പുതുവർഷാഘോഷത്തിൽ മുഖ്യാതിഥി. ഒരു സ്വകാര്യ കമ്പനി സംഘടിപ്പിക്കുന്ന ചടങ്ങിലാണ് സണ്ണി ലിയോൺ മുഖ്യാതിഥിയായി എത്തുന്നത്. ബംഗളുരുവിലെ സ്വകാര്യ കമ്പനിയാണ് സംഘാടകർ. ചില ഐടി സ്ഥാപനങ്ങൾ വഴിയാണ് പരിപാടിയുടെ ടിക്കറ്റ് വിതരണം. ചെയ്യുന്നത്. താരത്തിന്റെ വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് കർണാടകയിലെ ആരാധകർ.

അതേസമയം സണ്ണി ലിയോണിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകളിലെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. കർണാടകയുടെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും കുറിച്ച് യാതൊരു അറിവുമില്ലാത്ത നടിയെ സംസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രക്ഷണ വേദിക യുവസേനയാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

സണ്ണി ലിയോണിനെപ്പോലെ ഒരു പോൺ താരത്തെ വരവേറ്റ് പുതുവർഷം ആഘോഷിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് രക്ഷണ വേദിക യുവസേനയുടെ സംസ്ഥാന പ്രസിഡന്റ് ആർ ഹരീഷ് പറഞ്ഞു. ലവ് യു ആലിയ, ഡി.കെ തുടങ്ങിയ കന്നട ചിത്രങ്ങളിൽ സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP