Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോളിവുഡ് താരം സണ്ണിലിയോണിനെ ശാരീരിക അസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹെർണിയ രോഗമെന്ന് സ്ഥിരീകരണം; പുതിയസിനിമയുടെ ചത്രീകരണം മുടങ്ങി

ബോളിവുഡ് താരം സണ്ണിലിയോണിനെ ശാരീരിക അസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു;  ഹെർണിയ രോഗമെന്ന് സ്ഥിരീകരണം; പുതിയസിനിമയുടെ ചത്രീകരണം മുടങ്ങി

മറുനാടൻ ഡെസ്‌ക്‌

ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ബോളിവുഡ് താരം സണ്ണിലിയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ ചിത്രമായ സപ്ലിറ്റ്‌സ് വിസ്സ സീസൺ 11ന്റെ ചിത്രീകരണം ഉത്തരാഖണ്ഡില് പുരോഗമിക്കുന്നതിനിടയിലാണ് വ്യാഴാഴ്ച രാത്രിയോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആന്തരാവയവങ്ങൾ പൊതിഞ്ഞിരിക്കുന്ന ഭിത്തിയുടെവിടവിലൂടെ പുറത്തേക്ക് വരുന്ന ഹെർണിയ എന്ന രോഗമാണ് സണ്ണിക്കെന്ന് ഡോക്ടർമാർ പറയുന്നു.

രണ്ടുദിവസത്തിനുള്ളിൽ സണ്ണിക്ക് ആശുപത്രി വിടാൻ കഴിയുമെന്നാണ് സൂചന. കഠിനമായ വയറുവേദനയും പനിയും മൂലമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം നിസാരമെന്നു കരുതിയെങ്കിലും വേദന കഠിനമായതോടെ വൈദ്യസഹായം തേടുകയായിരുന്നു. ഇതോടെ സപ്ലിറ്റ്‌സ് വിസ്സ സീസൺ 11ന്റെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ചീത്രീകരണം തുടങ്ങുന്ന വീരമഹാറാണിയിലൂടെ സണ്ണി തെന്നിന്ത്യൻ സിനിമയിലേക്ക് കാൽവെക്കാൻ തുടങ്ങുകയായിരുന്നു. സിനിമയ്്ക്കായി കളരിപയറ്റ് തുടങ്ങിയ ആയോധന മുറവരെ സണ്ണി അഭ്യസിക്കുമെന്നായിരുന്നു വാർത്തകൾ വന്നത്. തമിഴ് സംവിധായകൻ വി സി വടിവുടയാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം അവസനാത്തോടെ തീയറ്ററുകശളിലെത്തുമെന്നായിരുന്നു വാർത്ത.

സണ്ണിയും -ഭർത്താവ് ഡാനിയൽ വെബറും മൂന്ന അനാഥകുട്ടികളെ ദത്തെടുത്ത് വളർത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP