Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സണ്ണി ലിയോൺ ബോളിവുഡിൽ എത്തിയതു നാൽപതോളം നീല ചിത്രങ്ങൾ നിർമ്മിച്ച് നായികയായി അഭിനയിച്ച് കോടികൾ കൊയ്തശേഷം; ലോകത്തെ ഏറ്റവും ഹോട്ടായ നീലച്ചിത്രനടിയുടെ കുടുംബജീവിതം നമ്മുടെ മിക്ക താരങ്ങളേക്കാൾ ഭേദം

സണ്ണി ലിയോൺ ബോളിവുഡിൽ എത്തിയതു നാൽപതോളം നീല ചിത്രങ്ങൾ നിർമ്മിച്ച് നായികയായി അഭിനയിച്ച് കോടികൾ കൊയ്തശേഷം; ലോകത്തെ ഏറ്റവും ഹോട്ടായ നീലച്ചിത്രനടിയുടെ കുടുംബജീവിതം നമ്മുടെ മിക്ക താരങ്ങളേക്കാൾ ഭേദം

സണ്ണി ലിയോൺ എന്ന പേരു കേൾക്കുന്നത് തന്നെ യുവാക്കൾക്ക് ഒരു ഹരമാണ്. ഭൂരിഭാഗം പുരുഷന്മാരും ഒരിക്കലെങ്കിലും സാമൂഹിക മാദ്ധ്യമങ്ങളിൽ ഹോട്ട് താരത്തെ തിരഞ്ഞിട്ടുണ്ടാകും. എന്തിനേറെ പറയുന്നു സ്ത്രീകളും സണ്ണിയെ തിരഞ്ഞു വെബ്‌സൈറ്റിൽ കറങ്ങിയിട്ടുണ്ടെന്ന അടക്കിപ്പിടിച്ച സംസാരവും പ്രചാരത്തിലുണ്ട്. അതുകൊണ്ടൊക്കെ തന്നെയായിരിക്കും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗൂഗിളിൾ സെർച്ച് ചെയ്തവരുടെ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത് പലകുറി പ്രത്യക്ഷപ്പെട്ടത്.

നീലച്ചിത്രങ്ങളിലെ നായിക എന്ന നിലയിലാണ് സണ്ണി ആളുകൾക്ക് സുപരിചിതയായത്. വശ്യതയാർന്ന ചിരിയും അഴകും ഒക്കെ എന്നും യുവാക്കളെ സണ്ണിയുടെ ആരാധകരാക്കി മാറ്റി. എന്നാൽ താരം ഇന്ത്യൻ സംശജയും കാനഡക്കാരിയുമാണെന്ന സത്യം ഇവിടെ പലർക്കും അറിയില്ല. ഇന്ത്യ പോലെയല്ല കാനഡയിൽ നീല ചിത്രം അംഗീകൃത തൊഴിലാണ്. ആർക്കു വേണമെങ്കിലും ചിത്രീകരിക്കാം. അഭിനയിക്കാം. നിർമ്മിക്കാം. അവരുടെ സംസ്‌കാരത്തിൽ സെക്‌സ് എന്നത് സർവസാധാരണമാണ്. പണത്തിന് ബുദ്ധിമുട്ടാണെങ്കിൽ ഏതൊരു സുന്ദരിക്കും നിലച്ചിത്രങ്ങളിലഭിനയിക്കാം. കൈനിറയെ ചിത്രങ്ങളുമായി മടങ്ങാം.

കഷ്ടപ്പാടുകൾ നിറഞ്ഞ ദുരിത ജീവിതമാണ് തന്നെ പോൺ സിനിമ രംഗത്തേക്ക് എത്തിച്ചതെന്ന് നടി സണ്ണി ലിയോൺ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. കാനഡയിലെ തെരുവോരങ്ങളിൽ ശീതള പാനീയങ്ങൾ വിറ്റും മഞ്ഞു കട്ടകൾ നീക്കം ചെയ്യുന്ന ജോലിയും ചെയ്തായിരുന്നു താരം ജീവിച്ചിരുന്നത്. വളരെഅവിചാരിതമായാണ് സണ്ണി സിനിമയിലെത്തിയത്. സണ്ണിയെ കണ്ട സംവിധായകൻ അഭിനയികാൻ താത്പര്യമാണെന്നു ചോദിക്കുകയും നലിയ തുക വാഗ്ദാനം നൽകുകയും ചെയ്തു. പിന്നീടാണ് അറിഞ്ഞത് അത് ഒരു പോൺ സിനിമയായിരുന്നു എന്ന്. അങ്ങനെയാണ്താൻ ഒരു നടിയായി മാറിയതെന്നും മനപ്പൂർവ്വം പോൺ സിനിമ രംഗത്തേക്കു വന്നതല്ല എന്നും താരം പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

അക്കാലത്ത് സണ്ണി യൗവ്വനം പൂത്തുലയുന്ന വസന്തമായിരുന്നു. ആഗ്രഹം ജീവിക്കാനുള്ള പണവും. വിദേശത്തു നിന്നും എത്തുന്ന ഇത്തരം നടിമാരെ അന്നാട്ടിലെ ഭരണകക്ഷികളും പ്രണയിക്കാനും ശആശീരികമായും ഉപയോഗിക്കുകയും ചെയ്തിരുന്നു. അങ്ങനെ ആ വകയിലും സണ്ണി വാരിക്കുട്ടി. മാത്രവുമല്ല, സ്വന്തമായി നാൽപതോളം നീലപ്പടങ്ങൾ നിർമ്മിച്ച് സംവിധാനം ചെയ്യുകയും ചെയ്തു.

കാനഡയിൽ സണ്ണി ചെയ്തതു പോലെ ഇന്ത്യയിലാണെങ്കിൽ കാണാമായിരുന്നു പൊടിപൂരം. പക്ഷേ, സണ്ണി അഭിനയിക്കുന്ന ചിത്രങ്ങൾക്ക് എ സർട്ടിഫിക്ക്റ്റ് ഉണ്ടെന്നതും വസ്തുതയാണ്. കഴിഞ്ഞ കാലത്തെക്കുറിച്ച് സണ്ണിക്ക് യാതൊരു സങ്കടവും ഇല്ല. ബോളിബുഡിൽ മുൻനിരയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് സണ്ണി. കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും മുൻകാലങ്ങളിലെ സംഭവങ്ങൾ കാരണം ഇന്നും സണ്ണിയെ അഭിസാരകയായി മുദ്രകുത്തുന്നവരും ചില്ലറയല്ല.

അതേസമയം, യഥാർത്ഥ ജീവിതത്തിൽ സണ്ണിയുടെ കുടുംബ ജീവിതം മറ്റുനടിമാർക്ക് ഒരു മാതൃക തന്നൊണ്. പലർക്കും വിവാഹം കുറച്ചു നാൾനീണ്ടു നിൽക്കുന്ന ഉടമ്പടി മാത്രമാണ്. ഭർത്താവിനെ സണ്ണിയെപ്പോലെ സ്‌നേഹിക്കുന്ന ഭാര്യമാർ വളരെ കുറവാണ്. നീലപ്പട ചിത്രങ്ങളിലെ നായികയുടെ ജീവിതം ഇത്രയും വിജയകരമായി കൊണ്ടു വേണമെങ്കിൽ അതിനും വേണം ഒരു മിടുക്ക്. അത്രകണ്ട് ഐക്യതയുള്ള കുടുംബമാണ് അവരുടെത്. അങ്ങനെയാണെങ്കിൽ ഒന്നും രണ്ടും വർഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന വിവാഹജീവിത ചരിത്രമുള്ള സിനിമാ ലോകത്ത് സണ്ണി മാതൃകയല്ലേ..?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP