Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു രാത്രിക്ക് എത്രയാണെന്നു ചോദിച്ച മാദ്ധ്യമപ്രവർത്തകനെ സണ്ണി ലിയോൺ തല്ലിയെന്ന വാർത്ത വ്യാജം; റിപ്പോർട്ടർക്ക് കൃത്യമായി മറുപടി മാത്രം നല്കി; മാദ്ധ്യമങ്ങൾ മാന്യത കാട്ടണം; വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ സണ്ണി ലിയോണും ഭർത്താവ് ഡാനിയലും രംഗത്ത്

ഒരു രാത്രിക്ക് എത്രയാണെന്നു ചോദിച്ച മാദ്ധ്യമപ്രവർത്തകനെ സണ്ണി ലിയോൺ തല്ലിയെന്ന വാർത്ത വ്യാജം; റിപ്പോർട്ടർക്ക് കൃത്യമായി മറുപടി മാത്രം നല്കി; മാദ്ധ്യമങ്ങൾ മാന്യത കാട്ടണം; വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ സണ്ണി ലിയോണും ഭർത്താവ് ഡാനിയലും രംഗത്ത്

രാത്രിക്ക് എത്രയാ റേറ്റ് എന്നു ചോദിച്ചതിന് മാദ്ധ്യമപ്രവർത്തകനെ കരണത്തടിച്ചെന്ന വാർത്തകൾ തള്ളി സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും. ഇത്തരം വാർത്തകൾ കൊടുക്കുമ്പോൾ മാദ്ധ്യമങ്ങൾ അൽപം കൂടി മാന്യത കാണിക്കണമെന്നും വാർത്തയുടെ സത്യാവസ്ഥ വിളിച്ച് അന്വേഷിച്ചിട്ട് വേണമായിരുന്നു കൊടുക്കാനെന്നും സണ്ണി ട്വിറ്ററിലൂടെ അറിയിച്ചു. തന്റെ നമ്പർ ഇല്ലെങ്കിലും ഡാനിയേലിന്റെ നമ്പർ എങ്കിലും കാണുമായിരുന്നു. പക്ഷേ, അതുപോലും ചെയ്യാത്തത് മോശമായിപ്പോയെന്നും സണ്ണി കുറിച്ചു

'രാത്രി പരിപാടികൾക്ക്' എത്രയാണ് കൂലിയെന്നു ചോദിച്ച മാദ്ധ്യമ പ്രവർത്തകന് സണ്ണി ലിയോൺ'മുഖമടച്ച് ഒരു തല്ല്' നൽകിയെന്നാണ് വാർത്തകൾ പരന്നത്. മാർച്ച് 24ന് സൂററ്റിൽ ഒരു ഹോളി പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവമെന്നായിരുന്നു വാർത്ത. പ്ലേ ഹോളി വിത്ത് സണ്ണി ലിയോണി എന്നായിരുന്നു പരിപാടിയുടെ പേര്. സണ്ണി താമസിക്കുന്ന ഹോട്ടലിലെ വരാന്തയിൽ വച്ചെടുത്ത അഭിമുഖത്തിനിടെയായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ഈ ചോദ്യം.

ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോർട്ടർ ആണ് ദ്വയാർത്ഥത്തോടെയുള്ള ചോദ്യം ചോദിച്ചത്. നേരത്തെ താങ്കൾ ഒരു പോൺ സ്റ്റാർ ആയിരുന്നു. ഇപ്പോൾ ബോളിവുഡ് നടിയും. എങ്കിൽ ഇപ്പോൾ നിങ്ങൾ ഈടാക്കുന്ന നിരക്ക് എത്രയാണെന്നായിരുന്നു ചോദ്യം. ചോദ്യത്തിൽ പന്തികേട് തോന്നിയപ്പോൾ ഒന്നുകൂടി ആവർത്തിക്കാൻ സണ്ണി മാദ്ധ്യമപ്രവർത്തകനോട് ആവശ്യപ്പെട്ടു. തുടർന്ന് ചോദിച്ചത് ഇങ്ങനെ: 'രാത്രിയിലെ പരിപാടിക്ക് ഇപ്പോൾ നിങ്ങൾ ഈടാക്കുന്നത് എത്ര രൂപയാണ്?' അടുത്ത നിമിഷം തന്നെ സണ്ണി മാദ്ധ്യമപ്രവർത്തകന്റെ മുഖത്തടിച്ചെന്നാണ് റിപ്പോർട്ടുകൾ.

മാദ്ധ്യമപ്രവർത്തകരനെ സണ്ണി ലിയോൺ തല്ലിയെന്ന വാർത്ത തള്ളി സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബ്ബറും രംഗത്തെത്തി. സണ്ണി റിപ്പോർട്ടറെ തല്ലിയിട്ടില്ല. പക്ഷേ, ചോദ്യം ചോദിച്ച റിപ്പോർട്ടർക്ക് കൃത്യമായി മറുപടി കൊടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ചോദ്യം സംബന്ധിച്ച് പൊലീസിൽ പരാതി കൊടുക്കാൻ ഉദ്ദേശമില്ലെന്നും ഡാനിയൽ, അറിയിച്ചു.

'കോളജ് വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. പരാതി നൽകി അവരുടെ ഭാവി കൂടി കളങ്കപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷെ ഇനി മുതൽ ഗുജറാത്തിലേക്ക് പോകേണ്ടി വരുമ്പോൾ സണ്ണി ആയിരംവട്ടം ചിന്തിക്കുമെന്ന് ഡാനിയൽ പറഞ്ഞു.സംഭവത്തിൽ മാദ്ധ്യമ പ്രവർത്തകൻ കേസ് കൊടുത്തതായും റിപ്പോർട്ടുകളില്ല.ആരാധകരും സംഘാടകരുമൊക്കെ നോക്കിനിൽക്കെ ആയിരുന്നു സണ്ണിയുടെ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP