Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോസ്റ്റ്‌ലി സണ്ണി ഇന്ത്യയിൽ റീലിസ് ചെയ്താൽ നീതി ലഭിക്കില്ലെന്ന് ഉറപ്പ്; തന്നെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ത്യയിൽ റീലിസ് ചെയ്യേണ്ടെന്ന് തീരുമാനത്തിൽ സണ്ണി ലിയോൺ

മോസ്റ്റ്‌ലി സണ്ണി ഇന്ത്യയിൽ റീലിസ് ചെയ്താൽ നീതി ലഭിക്കില്ലെന്ന് ഉറപ്പ്; തന്നെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ത്യയിൽ റീലിസ് ചെയ്യേണ്ടെന്ന് തീരുമാനത്തിൽ സണ്ണി ലിയോൺ

ബോളിവുഡിന്റെ ഹോട്ട് താരം സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ഡോക്യുമെന്ററി മോസ്റ്റ്ലി സണ്ണി പാർട്ട്ലി ക്ലൗഡി പ്രദർശനത്തിനൊരുങ്ങുകയാണ്. ദിലീപ് മെഹ്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയിൽ സണ്ണിയുടെ ജീവിതത്തെക്കുറിച്ചും സിനിമകളെ ക്കുറിച്ചു മെല്ലാം മനസു തുറക്കുന്നുണ്ട്. ഡോക്യുമെന്ററി ലോകം മുഴുവൻ പ്രദർശനത്തിനെ ത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. എന്നാൽ സ്ണ്ണി ലിയോണിന് ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നതിനോട് അത്ര യോജിപ്പില്ല.

മോസ്റ്റ്ലി സണ്ണി ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഇന്ത്യയിൽ പ്രദർശിപ്പിച്ചാൽ അതിനു നീതി ലഭിക്കില്ലെന്നുമാണ് സണ്ണി ലിയോൺ പറയുന്നത്. മോസ്റ്റ്ലി സണ്ണിയുടെ വേൾഡ് വൈഡ് റീലീസ് ഈ വർഷം ഡിസംബറിൽ നടത്താനാണ് തീരുമാനം. അതിനു മുൻപ് ഒക്ടോബറിൽ മുബൈ ഫീലീം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കും.

പോൺസിനിമകളിലൂടെ പരിചിതയായി ബോളിവുഡിൽ കാലുറപ്പിച്ച നടിയാണ് സണ്ണിലിയോൺ. മർഡർ ,ജിസം 2 തുടങ്ങിയ ചിത്രങ്ങളിലെല്ലാം സണ്ണിലിയോണിന് ശ്രദ്ധേയവേഷങ്ങളാണ് ലഭിച്ചത്. സണ്ണി  ലിയോണിന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളെ കുറിച്ചും ഡോക്യുമെന്ററി ചർച്ച ചെയ്യുന്നുണ്ട്. യാഥാസ്ഥിതിക സിക്ക് കുടുംബത്തിൽ ജനിച്ച സണ്ണി ലിയോൺ ലോസ് ആഞ്ലസിലെത്തിയതിനുശേഷം പോൺ താരമായതിനെ കുറിച്ചും ബോളിവുഡ് രംഗപ്രവേശത്തെ കുറിച്ചുമെല്ലാം ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.

ദിലീപ് മേത്തയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്യുമെന്ററി പ്രദർശിപ്പിച്ചു മോസ്റ്റ്ലി സണ്ണി ഇതിനകം ടൊറന്റോ ഇന്റർനാഷണൽ ഫിലീം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. താൻ കുടുംബത്തോടും സുഹൃത്തുക്കളോടു മൊപ്പമിരുന്നാണ് ഡോക്യുമെന്ററി കാണുകയെന്നു സണ്ണിലിയോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനകം അഞ്ചു തവണ ഡോക്യുമെന്ററി കണ്ടെന്നും സണ്ണി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP