Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിജയ് ചിത്രം ഭൈരവയിൽ നിന്നും സണ്ണി ലിയോൺ പുറത്ത്; നടിയെ ഒഴിവാക്കിയത് പ്രതിഫല തർക്കത്തെ തുടർന്ന്; ഒരു കോടി രൂപ പ്രതിഫലത്തിന് പുറമേ പത്ത് പേരടങ്ങുന്ന ടീമിന്റെ ചിലവും നിർമ്മാതാവ് വഹിക്കണമെന്ന് സണ്ണിയുടെ ഡിമാന്റ്

വിജയ് ചിത്രം ഭൈരവയിൽ നിന്നും സണ്ണി ലിയോൺ പുറത്ത്; നടിയെ ഒഴിവാക്കിയത് പ്രതിഫല തർക്കത്തെ തുടർന്ന്; ഒരു കോടി രൂപ പ്രതിഫലത്തിന് പുറമേ പത്ത് പേരടങ്ങുന്ന ടീമിന്റെ ചിലവും നിർമ്മാതാവ് വഹിക്കണമെന്ന് സണ്ണിയുടെ ഡിമാന്റ്

പ്രതിഫല തർക്കത്തെ തുടർന്ന് വിജയ് ചിത്രമായ ഭൈരവയിൽ നിന്ന് ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ പുറത്തായി.ഭൈരവയിൽ ഐറ്റം ഡാൻസിനു വേണ്ടിയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സണ്ണി ലിയോണിനെ കണ്ടത്.ഒരു കോടി രൂപയാണ് ഇതിനായി സണ്ണി ലിയോൺ ആവശ്യപ്പെട്ടത്.തുക ഭൈരവ ടീം സമ്മതിക്കുകയും ചെയ്തു.എന്നാൽ പിന്നീട് പ്രതിഫലത്തിന് പുറമേ തന്റെ ടീമിന്റെ യാത്രാ ചെലവും മറ്റും നിർമ്മാതാവ് വഹിക്കണം എന്ന് പറഞ്ഞതോടെയാണ് നടിയെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്.

സണ്ണി ലിയോണിനൊപ്പം പത്തു പേരടങ്ങുന്ന ടീമാണ് ഉണ്ടാവുക. പത്ത് പേരെ മുംബൈയിൽ നിന്ന് ചെന്നൈയിലെത്തിക്കുന്ന ചെലവ് ഓർത്തതോടെയാണ് സണ്ണി വേണ്ടെന്ന് അണിയറ പ്രവർത്തകർ തീരുമാനിച്ചത്.

വിജയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. ഇവരെ കൂടാതെ സതീഷ്, അപർണ വിനോദ്, ഡാനിയൽ ബാലാജി, മൊട്ട രാജേന്ദ്രൻ, ഹാരിഷ് ഉത്തമൻ, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. വടകറി എന്ന തമിഴ് ചിത്രത്തിലാണ് സണ്ണി ഇതിനുമുമ്പ് അഭിനയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP