Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ പേരിൽ വെറുതെ സമയവും ഊർജ്ജവും കളയരുത്! കോണ്ടം പരസ്യത്തിന്റെ പേരിൽ വിമർശിച്ച സിപിഐ നേതാവിന് സണ്ണി ലിയോണിന്റെ ഉശിരൻ മറുപടി

എന്റെ പേരിൽ വെറുതെ സമയവും ഊർജ്ജവും കളയരുത്! കോണ്ടം പരസ്യത്തിന്റെ പേരിൽ വിമർശിച്ച സിപിഐ നേതാവിന് സണ്ണി ലിയോണിന്റെ ഉശിരൻ മറുപടി

ന്നെ വിമർശിച്ചവർക്ക് കൃത്യമായി കുറിക്കു കൊള്ളുന്ന ബോളീവുഡ് താരം സണ്ണി ലിയോണിന്റെ പോസ്റ്റ് വൈറലാകുന്നു. സണ്ണിലിയോണിന്റെ ചിത്രങ്ങളും പരസ്യങ്ങളും രാജ്യത്ത് ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന പ്രമുഖ വ്യക്തികളുടെ അഭിപ്രായ പ്രകടനത്തോടാണ് സണ്ണിയുടെ പ്രതികരണം. അധികാരത്തിലിരിക്കുന്നവർ പാവപ്പെട്ടവർക്ക് സഹായം ചെയ്തു നൽകാതെ അവരുടെ സമയവും ഊർജവും തനിക്കുമേലൽ പ്രയോഗിക്കുന്നതിൽ വിഷമമുണ്ടെന്നാണ് സണ്ണി പ്രതികരിച്ചത്. ഷെയിം എപിക്‌ഫെയിൽ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ട്വിറ്ററിൽ അവർ തന്റെ അഭിപ്രായം കുറിച്ചത്.

ഡൽഹി വുമൺ കമ്മീഷണൻ മുൻ ചെയർപേഴ്‌സൺ ബർഖാ സിങ് സിപിഐ നേതാവ് അതുൽ കുമാർ അൻജാൻ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ സണ്ണിയുടെ പരസ്യങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നത. തന്റെ ജീവിതത്തിൽ ഒരികകൽ പോലും അസ്ലീല ചിത്രങ്ങൾ കണ്ടിരുന്നില്ല. ഒരിക്കൽ താനത് കാണാൻ ഇടയായി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഞാൻ ഛർദ്ദിച്ചു തുടങ്ങി.. എന്നാണ് ഉത്തർപ്രദേശിലെ ഗസ്സിപൂർ ജില്ലയിൽ പൊതുജന റാലിയില സംസാരിക്കവേ അതുൽ കുമാർ അൻജാൻ അഭിപ്രായപ്പെട്ടത്.

ഇവിടെ സണ്ണി ലിയോൺ എന്നു പേരുള്ള ഒരു നടിയുണ്ട്. അവർ ഒരുപാട് അസ്ലീല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവർ അഭിനയിച്ച് ഗർഭനിരോധന ഉറയുടെ ഒരു പരസ്യമുണ്ട്. ഇത് ടെലിവിഷനിലും പത്രങ്ങളിലും വരുന്നത് ബലാത്സംഗക്കേസുകൾ വർദ്ധിപ്പിക്കും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും സംവേദന ശക്തിയെ നശിപ്പിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

സണ്ണി ലിയോൺ അഭിനയിക്കുന്ന അത്യധികം സദാചാര വിരുദ്ധമായ ഗർഭനിരോധന ഉറയുടെ പരസ്യം പിൻവലിക്കണമെന്നാണ് ഡൽഹി മുൻ വുമൺ കമ്മീഷൻ ചെയർപേഴ്‌സൺ ബൽഖാസ്ംഗ് അഭിപ്രായപ്പെട്ടത്.

ഈ രണ്ട് പ്രതികരണങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടതോടെയാണ് മറുപടിയുമായി സണ്ണി നേരിട്ട് രംഗത്തെത്തിയത്. സണ്ണി ലിയോണിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ശിൽപാ ഷെട്ടിയെപ്പോലുള്ളവർ രംഗത്തെത്തിയിരുന്നു. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സണ്ണി ബോളിവുഡിൽ സാന്നിധ്യമറിയിച്ചത്. മുൻപ് നീല ചിത്രങ്ങളിൽ നായികയായും അവർ അഭിനയിച്ചിട്ടുണ്ട്. 2014ലാണ് സണ്ണി അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം പുറത്തു വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP