Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോളിവുഡ് താരങ്ങൾക്ക് പിന്നാലെ ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് സണ്ണി ലിയോണും; മണിക്കൂറുകൾ കൊണ്ട് വീഡിയോ കണ്ടത് ഒന്നരലക്ഷം പേർ

ബോളിവുഡ് താരങ്ങൾക്ക് പിന്നാലെ ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് സണ്ണി ലിയോണും; മണിക്കൂറുകൾ കൊണ്ട് വീഡിയോ കണ്ടത് ഒന്നരലക്ഷം പേർ

ബോളിവുഡ് താരങ്ങളായ ബിപാഷ ബസു, അക്ഷയ്കുമാർ, ഹൻസി മൊട്വാനി തുടങ്ങിയവർക്ക് പിന്നാലെ ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് സണ്ണി ലിയോണും. തലയിൽ ഐസ് വെള്ളം ഒഴിച്ച്, വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. യോയോ ഹണി സിംഗിനെയാണ് സണ്ണി വെല്ലുവിളിച്ചത്. ഐസ് ബക്കറ്റ് ചലഞ്ചിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ കൊണ്ട് 1.5 ലക്ഷത്തോളം പേർ യൂട്യൂബിൽ ഇത് കണ്ടുകഴിഞ്ഞു. 

അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് (എഎൽഎസ്) എന്ന രോഗത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധമുണ്ടാക്കുന്നതിനും ഇതിനെതിരെ പോരാടാൻ ഫണ്ട് ശേഖരിക്കുന്നതിനുമുള്ള എഎൽഎസ് അസോസിയേഷന്റെ ഐസ് ബക്കറ്റ് ചലഞ്ചിന്റെ ഭാഗമായാണ് പ്രമുഖർ തലയിൽ ഐസ് വെള്ളമൊഴിക്കുകയും ആ വീഡിയോ പരസ്യപ്പെടുത്തുകയും ചെയ്യുന്നത്. ഒരു തവണ ഈ വെല്ലുവിളി ഏറ്റെടുക്കുന്നവർ മൂന്നപേരെ കൂടി ഇത് ചെയ്യാൻ വെല്ലുവിളിക്കണം. രണ്ടു തവണ ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത സാനിയ മിർസ മുൻ ഇന്ത്യൻ താരം മഹേഷ് ഭൂപതി, ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് എന്നിവരെയാണ് വെല്ലുവിളിച്ചത്. നേരത്തെ രോഹൻ ബൊപ്പണ്ണയുടെ വെല്ലുവിളി ഏറ്റെടുത്താണ് ബംഗളുരു എഫ് സി താരങ്ങൾ ഐസ് വെള്ളമൊഴിച്ചത്. അശ്വിനി പൊന്നപ്പ, സാനിയ മിർസ, യുവരാജ് സിങ് എന്നിവരെയാണ് ബംഗളുരു എഫ് സി വെല്ലുവിളിച്ചിരുന്നത്.

പ്രമുഖ ഗായകൻ ജസ്റ്റിൻ ബീബർ, പ്രമുഖ ഗായിക ലേഡി ഗാഗ, ഗായികയും മോഡലുമായ ഇഗി അസാലിയ, പ്രമുഖ നടൻ ക്രിസ് പ്രാറ്റ്, ടോക് ഷോ അവതാരക ഓപ്ര വിൻഫ്രെ, പ്രമുഖ ഗായിക ജെന്നിഫർ ലോപസ്, റോബർട് ഡൈൗണി ജൂനിയർ, നിന ഡോബ്രെവ്, വാൻ ഡെർ ബീക് തുടങ്ങിയവരൊക്കെ വെല്ലുവിളി ഏറ്റെടുത്ത് വീഡിയോ പോസ്ര് ചെയ്തിരുന്നു. ഇവരിൽ ജസ്രിൻ ബീബർ രണ്ടു തവണ വെല്ലുവിളി ഏറ്റെടുത്തു. മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന് വിളിക്കപ്പെടുന്ന അമിട്രോഫിക് ലാറ്ററൽ സ്‌ക്ലെറോസിസ് രോഗം തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുകയും തളർവാതത്തിലേക്ക് നയിക്കുകയും ചെയ്യും. ഐസ് വാട്ടർ ചലഞ്ചിന് വെല്ലുവിളി ലഭിച്ചുകഴിഞ്ഞാൻ 24 മണിക്കൂറിനുള്ളിൽ വെല്ലുവിളി ഏറ്റെടുക്കുകയോ മോട്ടോർ ന്യൂറോൺ ഡിസീസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ വേണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP