Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുള്ളൻ മുഖം മാറ്റി കൊമ്പൻ മീശയുമായി സണ്ണി വെയ്ൻ പുതിയ ലുക്കിൽ; മികച്ച വേഷങ്ങളിലൂടെ സജീവമാകാൻ നടൻ

ചുള്ളൻ മുഖം മാറ്റി കൊമ്പൻ മീശയുമായി സണ്ണി വെയ്ൻ പുതിയ ലുക്കിൽ; മികച്ച വേഷങ്ങളിലൂടെ സജീവമാകാൻ നടൻ

ലയാളത്തിലെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാണ് സണ്ണി വെയ്ൻ. മലയാളി യുവതയുടെ പ്രീയപ്പെട്ട താരങ്ങളിലൊരാളായ ഈ യുവനടൻ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറുകയാണ്. നടന്റെ ചുള്ളൻ മുഖത്തിൽ നിന്നും അല്പം വ്യത്യസ്തമായി കൊമ്പൻ മീശയുമായി നടൻ പുതിയ ലുക്ക് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഫേസ്‌ബുക്കിലാണ് അദ്ദേഹം 

തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്നാൽ ഏത് ചിത്രത്തിന് വേണ്ടിയാണ് പുതിയ വേഷം എന്നത് പറയാതെയാണ് അദ്ദേഹം ഫോട്ടോയിട്ടിരിക്കുന്നത്.ആട് ഒരു ഭീകര ജീവിയാണ്' എന്ന ചിത്രത്തിലേക്ക് സണ്ണിയുടെ ഈ പുതിയ വേഷം എന്നാണ് സൂചന. ഈ ചിത്രത്തിൽ സണ്ണി അഭിനയിക്കുന്നുണ്ട്. എന്നാൽ ഏത് വേഷമാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമല്ല.

ജയസൂര്യ നായകനാകുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ വേഷത്തോട് സാമ്യമുള്ള ഗെറ്റപ്പിലുള്ള ഫോട്ടോയാണ് സണ്ണി പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്നാൽ വിശ്വനാഥൻ സംവിധാനം ചെയ്യുന്ന അപ്പവും വീഞ്ഞും ബോഡി ആൻഡ് ബ്ലഡ് എന്ന ചിത്രത്തിൽ ഒരു ഗായകനായി സണ്ണിയെത്തുമെന്നും റിപ്പോർട്ടുണ്ട്. സംഗീതത്തിനു പ്രാധാന്യം ഉള്ള ഒരു ചിത്രമാണ് ഇത്. മലയോര പ്രദേശത്ത് താമസിക്കുന്ന മധ്യവയസ്‌കരായ ദമ്പതിമാരും സണ്ണിയുടെ കഥാപാത്രവും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

'അവധിക്കാലത്ത് ഗോവയിൽ നിന്നും കേരളത്തിലെത്തുന്ന സംഗീതജ്ഞനായ ജൂഡ് എന്ന കഥാപാത്രമായാണ് സണ്ണിയെത്തുന്നത്. യാത്രക്കിടെ സംഗീത പ്രേമിയായ ഫെർണാണ്ടസ് എന്ന എസ്റ്റേറ്റ് മാനേജരെയും ഭാര്യ മർലിനെയും ഇയാൾ പരിചയപ്പെടുന്നു. പ്രതാപ് പോത്തനും രമ്യാക്രിഷ്ണനുമാണ് ദമ്പതികളായെത്തുന്നത്. തുടർന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്.'

മ്യൂസിക് ബാന്റിലെ അംഗമായതുകൊണ്ടു തന്നെ ചിത്രത്തിൽ വ്യത്യസ്തമായ വേഷത്തിലായിരിക്കും സണ്ണി പ്രത്യക്ഷപ്പെടുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നുണ്ട്. സണ്ണിയുടെ നായികയായി പുതുമുഖത്തെ കൊണ്ടുവരാൻ ആലോചിക്കുന്നതായും സംവിധായകൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP