Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയ അവാർഡ് ജേതാവ് നടി സുരഭി ലക്ഷ്മിയും ഭർത്താവും വേർപിരിഞ്ഞു; ഇത് ഞങ്ങളുടെ അവസാന സെൽഫിയെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്ത് വിപിൻ സുധാകർ; രണ്ടര വർഷത്തെ വിവാഹ ജീവിതത്തിന് അന്ത്യം കുറിച്ച് നടി; വേർപിരിയൽ കോഴിക്കോട് കുടുബ കോടതിയിൽ

ദേശീയ അവാർഡ് ജേതാവ് നടി സുരഭി ലക്ഷ്മിയും ഭർത്താവും വേർപിരിഞ്ഞു; ഇത് ഞങ്ങളുടെ അവസാന സെൽഫിയെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്ത് വിപിൻ സുധാകർ; രണ്ടര വർഷത്തെ വിവാഹ ജീവിതത്തിന് അന്ത്യം കുറിച്ച് നടി; വേർപിരിയൽ കോഴിക്കോട് കുടുബ കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേശീയ അവാർഡ് ജേതാവ് നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയിൽ വച്ചാണ് ഇരുവരുടെയും തമ്മിൽ പിരിയാൻ തീരുമാനമായത്. സുരഭി ലക്ഷ്മിയുടെ ഭർത്താവ് വിപിൻ സുധാകർ തന്നെ ഇത് സംബന്ധിച്ച് ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു. അടുത്തകാലത്തായി ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം. ഒഫീഷ്യൽ ആയ വേർപിരിയൽ ആണ് ഇപ്പോൾ നടന്നതെന്നുമാണ് സുഹൃത്ത് വൃത്തങ്ങളിൽ നിന്നറിയുന്നത്.

ഇത് ഞങ്ങൾ ഒരുമിച്ചുള്ള അവസാന സെൽഫി ആണെന്നും കൂടുതൽ കമന്റുകൾ ഇല്ല എന്നുമായിരുന്നു വിപിൻ സുധാകറുടെ പോസ്റ്റ്. തങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും എന്നും വിപിൻ പറയുന്നു. 2016 ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ്.

രണ്ടരവർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഗുരുവായൂരിൽ വെച്ച് നടന്ന സുരഭിയുടെ കല്യാണം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. എം80 മൂസ എന്ന പരമ്പരയുടെ തുടക്കത്തിലായിരുന്നു വിപിനെ അവർ വിവാഹം കഴിക്കുന്നത്. ഗുരുവായൂരിൽ വച്ചായിരുന്നു വരണമാല്യം ചാർത്തിയത്. M80 മൂസയിലെ അണിയറ പ്രവർത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇതിനുശേഷം ഒരിക്കൽപ്പോലും വിപിനെ ലൈംലൈറ്റിൽ കണ്ടിട്ടില്ലായിരുന്നു.

ദേശീയ പുരസ്‌ക്കാര വേദിയിലും എല്ലാവരും തിരഞ്ഞത് സുരഭിയുടെ ഭർത്താവിനെ ആയിരുന്നു. എന്നാൽ, വിപിനെ കാണാതായതോടെ ഇരുവരും തമ്മിൽ എന്തൊക്കെയോ പൊരുത്തക്കേടുണ്ടെന്ന സംശയത്തിലേക്ക് സോഷ്യൽമീഡിയ എത്തുകയും ചെയ്തു. ഒരു ദേശീയ പുരസ്‌കാരം കിട്ടുമ്പോഴേക്കും അഹങ്കാരം കൂടിയെ പല നടന്മാരെ കുറിച്ചും ഇതിന് മുൻപും വാർത്തകൾ വന്നിട്ടുണ്ട്. പുരസ്‌ക്കാര നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് സംസാരിച്ചപ്പോഴും ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ ഭർത്താവിനെ കുറിച്ച് ഒന്നും പറയാത്തതാണ് നടി വിമർശനത്തിന് ഇരയാകാൻ കാരണം.

അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെയായി തിരക്കിലായിരുന്നു സുരഭി. ചോദ്യത്തിന് മറുപടി അഭിമുഖങ്ങളിൽ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ എന്തുകൊണ്ടോ സുരഭി അത് മറച്ചുവയ്ക്കുന്നു. അടുത്തിടെ ഒരു അഭിമുഖം നൽകിയപ്പോഴും ഭർത്താവിനെ കുറിച്ച് പറയാൻ സുരഭി തയ്യാറായില്ല. വീട്ടിൽ അമ്മയും അമ്മൂമ്മയും സഹോദരങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു അന്ന് നടി പ്രതികരിച്ചത്. അന്ന് മുതൽ സോഷ്യൽ മീഡിയയിൽ കിംവതന്ദികൾ പ്രചരിച്ചിരുന്നു.

2014 ഒക്ടോബർ 10 ന് ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു അന്ന് പാത്തുവായി അറിയപ്പെട്ട സുരഭി ലക്ഷ്മിയുടെ വിവാഹം. വിപിനുമായുള്ള വിവാഹം വളരെ ലളിതമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ശേഷം സുഹൃത്തുക്കൾക്ക് വേണ്ടി സത്കാരവും നടത്തിയിരുന്നു. എന്തിന് മറച്ചുവയ്ക്കുന്നു വിവാഹം നടന്ന കാര്യം സുരഭി എന്തിനാണ് മറച്ചുവയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. ഒരു പക്ഷെ വേർപിരിഞ്ഞതുകൊണ്ടാവുമോ? എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യവും ഉയർന്നു. ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

തിരക്കഥ, പകൽ നക്ഷത്രങ്ങൾ, ഗുൽമോഹർ, അയാളും ഞാനും തമ്മിൽ, പുതിയ മുഖം, കഥ തുടരുന്നു, കാഞ്ചീപുരത്തെ കല്യാണം, തത്സമയം ഒരു പെൺകുട്ടി, ബാങ്കിങ് ഹൗർസ് 10 ടു 4, ഏഴു സുന്ദര രാത്രികൾ, ദ ട്രെയിൻ, നമുക്ക് പാർക്കാൻ, തുടങ്ങി സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രത്തിൽ വരെ സുരഭിയുടെ അഭിനയം ശ്രദ്ധേയമാണ്. നിരവധി ടിവി പരമ്പരകളിലും സുരഭിയുടേതായി സംപ്രേഷണം ചെയ്യുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP