Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുരേഷ് ഗോപിയുടെ നായികയായി നിക്കി ഗിൽറാണി; രുദ്ര സിംഹാസനത്തിന്റെ ഷൂട്ടിങ് ജനുവരിയിൽ ഒറ്റപ്പാലത്ത്

സുരേഷ് ഗോപിയുടെ നായികയായി നിക്കി ഗിൽറാണി; രുദ്ര സിംഹാസനത്തിന്റെ ഷൂട്ടിങ് ജനുവരിയിൽ ഒറ്റപ്പാലത്ത്

നൂപ് മേനോന്റെ തിരക്കഥയിൽ ഒരുങ്ങിയ 'ദി ഡോൾഫിൻസ്' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിയും മലയാള സിനിമയുടെ ഭാഗ്യ ചിഹ്നമായി കണക്കാക്കുന്ന അന്യഭാഷാ നടി നിക്കി ഗൽറാണിയും ഒന്നിക്കുന്നു. ഷിബു ഗംഗാധരൻ സംവിധാനം ചെയ്യുന്ന രുദ്ര സിംഹാസനം എന്ന ചിത്രത്തിലാണ് നിക്കി അഭിനയിക്കാൻ ഒരുങ്ങുന്നത്.

സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ സുനിൽ പരമേശ്വരനാണ് ഈ ചിത്രത്തിന്റെയും  തിരക്കഥ ഒരുക്കുന്നത്.  ചിത്രത്തിൽ രുദ്രസിംഹൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിക്കി ഹൈമാവതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. നോവലിസ്റ്റായ സുനിലിന്റെ ഭദ്രാസനം എന്ന നോവലാണ് സിനിമാക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്.

കുടുംബങ്ങളിലെയും ബന്ധങ്ങളിലെയും പ്രതിസന്ധികളും പ്രശ്നങ്ങളുമായിരിക്കും ചിത്രം വിശകലനം ചെയ്യുന്നതെന്ന് സംവിധായകൻ പറയുന്നു. ലൗകിക സുഖങ്ങൾ തേടി പോകുമ്പോൾ നമ്മളെ തേടിയെത്തുന്ന ചതിക്കുഴികളെക്കുറിച്ചും ചിത്രം ചർച്ച ചെയ്യും. ഒറ്റപ്പാലമായിരിക്കും പ്രധാന ലൊക്കേഷൻ. ജനുവരി അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

നെടുമുടി വേണു, സുധീർ കരമന എന്നിവർ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും. നെടുമുടി വേണുവിന്റെ കഥാപാത്രം സമയത്തെ പ്രതിനിധീകരിക്കുന്നതായിരിക്കും. വീരഭൈരവൻ എന്ന ദുർമന്ത്രവാദിയുടെ വേഷമാകും സുധീർ കരമന അവതരിപ്പിക്കുക. അഭനതാക്കളെല്ലാം വ്യത്യസ്തമായ രൂപഭാവങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുകയെന്നും സംവിധായകൻ വ്യക്തമാക്കി. മമ്മൂട്ടിയെയും റീനു മാത്യൂസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത പ്രെയ്‌സ് ദി ലോർഡ് ആണ് ഷിബുവിന്റെ ആദ്യ ചിത്രം.

എം മോഹൻ സംവിധാനം ചെയ്യുന്ന മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപി അടുത്തതായി ചെയ്യുന്നത്. ഹണി റോസ് നായികയായെത്തുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP