Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൂപ്പർ താരത്തിന്റെ നിയമനം ഉടനെന്ന് സൂചന; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പാര ഫലിച്ചല്ല; കൊടിവച്ച കാറിൽ സുരേഷ് ഗോപിയുടെ കറക്കം ഉടൻ തുടങ്ങും

സൂപ്പർ താരത്തിന്റെ നിയമനം ഉടനെന്ന് സൂചന; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പാര ഫലിച്ചല്ല; കൊടിവച്ച കാറിൽ സുരേഷ് ഗോപിയുടെ കറക്കം ഉടൻ തുടങ്ങും

കൊച്ചി: സുരേഷ് ഗോപിയെ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ അധ്യക്ഷനാക്കുന്ന ഉത്തരവ് കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് സൂചന. സുരേഷ് ഗോപിക്ക് എതിരെ സംസ്ഥാന നേതൃത്വത്തിന് ചില എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും വിലപോയില്ല. ആർഎസ്എസിനെ സംസ്ഥാന നേതൃത്വവും നടന് അനുകൂലമായ നിലപാട് എടുത്തതോടെയാണ് ഇത്. ഇതോടെ സുരേഷ് ഗോപിയുടെ നിയമനത്തിനെ അട്ടിമറിക്കാനുള്ള ചിലരുടെ നീക്കം പൊളിഞ്ഞു. പാർട്ടി സംസ്ഥാന അധ്യക്ഷനും സുരേഷ് ഗോപിയെ എതിർക്കുന്നതിന് എതിരായിരുന്നു.

സുരേഷ് ഗോപിയുടെ നിയമനത്തിൽ വിലങ്ങു തടിയായിട്ടില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ വിശദീകരിക്കുകയും ചെയ്തു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൽ നിന്ന് അന്വേഷിച്ചിരുന്നു. കൂടിയാലോചനകൾക്കു ശേഷം മറുപടിയും നൽകിയിട്ടുണ്ട്. നിയമനം കേന്ദ്രത്തിന്റെ വിഷയമാണ്. കേരളത്തിലെ ഒരാൾക്കും കേന്ദ്ര ബോർഡുകളിൽ നിയമനം ലഭിക്കുന്നതിൽ തടസ്സം നിൽക്കുന്നില്ലെന്നാണ് വിശദീകരണം. അതിനിടെ സെൻസർ ബോർഡ് അംഗങ്ങളുടെ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിനുള്ള അതൃപ്തി കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്. ആർഎസ്എസ് നേതൃത്വം മുന്നോട്ട് വച്ച് പേരുകൾ മാത്രമേ സെൻസർ ബോർഡിനായി പരിഗണിച്ചൂള്ളൂ.

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട ഉറപ്പ് സുരേഷ് ഗോപിക്കും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദ രൂപ രേഖയുണ്ടാക്കാൻ നടനും ശ്രമിച്ചു കഴിഞ്ഞു. ചുമതലയേറ്റാലും അഭിനയം വിടല്ല. അഞ്ച് സിനിമകളിൽ കരാർ ഒപ്പിട്ടുണ്ട്. അതെല്ലാം പൂർത്തിയാക്കും. അതിലുപരി പുതിയ സ്‌ക്രിപ്റ്റുകളും കേൾക്കുന്നു. അഭിനയവും ചുമതലയും ഒന്നിച്ചു കൊണ്ടു പോകുമെന്ന് ബിജെപി കേന്ദ്ര നേതാക്കളേയും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സിനിമകളെ മാത്രം സഹായികുന്ന രീതിയിൽ നിന്ന് എൻ എഫ് ഡി സിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.

നിയമനം ലഭിച്ചാൽ ഈ പദവിയിലെത്തുന്ന ആദ്യ മലയാളി ആയിരിക്കും സുരേഷ് ഗോപി. ഇതിന് മുന്നോടിയായി ധനമന്ത്രി അരുൺ ജെയിറ്റ്‌ലി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവർദ്ധൻസിങ് റാത്തോഡ് എന്നിവരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരേഷ് ഗോപിയെ നിയമച്ച് കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഉടൻ വരുമെന്നാണു സൂചന. അതിന് ശേഷമാണ് സംസ്ഥാന നേതൃത്വത്തിനോട് അഭിപ്രായം തേടിയത്. സുരേഷ് ഗോപി നിയമിതനായാൽ ബിജെപി സർക്കാർ അധികാരമേറ്റശേഷം കേരളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദേശീയ പദവിയാവും ഇത്. നേരത്തെ ഇ.ശ്രീധരനെ ദേശീയ റയിൽവേ ഉപദേശക സമിതിയിൽ നിയമിച്ചിരുന്നു. ശ്രീധരന്റെ നിയമനത്തിലും സംസ്ഥാന നേതൃത്വത്തിന് പങ്കില്ലായിരുന്നു.

രാജ്യത്തേക്ക് വിദേശ ചിത്രങ്ങൾ സ്‌ക്രീൻ ചെയ്തുകൊണ്ടുവരുന്നതും ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ വിദേശത്തേക്ക് അയയ്ക്കുന്നതും ദേശീയ ചലച്ചിത്ര വികസന കോർപറേഷനാണ്. 1957ലാണ് സിനിമാരംഗത്തെ സമഗ്രവളർച്ചയ്ക്കായി ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിച്ചത്. മുംബൈയാണ് ആസ്ഥാനം. ദേശീയ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത് ചലച്ചിത്ര വികസന കോർപ്പറേഷനാണ്. 300ലേറെ ചിത്രങ്ങൾ നിർമ്മിക്കുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP