Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീകുമാറിന് കൈത്താങ്ങായി സുരേഷ് ഗോപി; ഐ സിനിമയുടെ തിക്കിലും തിരക്കിലും പെട്ട് ഐസിയുവിലായ തിയേറ്റർ സെക്യൂരിറ്റിക്കാരിന് സഹായമായി സൂപ്പർ താരത്തിന്റെ ഒരു ലക്ഷം

ശ്രീകുമാറിന് കൈത്താങ്ങായി സുരേഷ് ഗോപി; ഐ സിനിമയുടെ തിക്കിലും തിരക്കിലും പെട്ട് ഐസിയുവിലായ തിയേറ്റർ സെക്യൂരിറ്റിക്കാരിന് സഹായമായി സൂപ്പർ താരത്തിന്റെ ഒരു ലക്ഷം

തിരുവനന്തപുരം: ഐയെന്ന സിനിമയിൽ വില്ലനാണ് സുരേഷ് ഗോപി. പക്ഷേ സിനിമ ദുരന്തമെത്തിച്ച ശ്രീകുമാറിന് കൈത്താങ്ങായി യഥാർത്ഥ സൂപ്പർ താരമായി സുരേഷ് ഗോപി മാറി.

സിനിമയായിരുന്നു ശ്രീകുമാറിന്റെ ജീവത മാർഗ്ഗം. അതേ സിനിമ തന്നെ ദുരന്തവുമായി. വിക്രം നായകനായ ഐയ്ക്ക കേരളത്തിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ഈ ആവേശമാണ് ശ്രീകുമാറിനെ അപടകത്തിൽപ്പെടുത്തിയതും. സിനിമ കാണാനുള്ള ആരാധകരുടെ ആവേശത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ തിയേറ്റർ സെക്യൂരിറ്റി ജീവനക്കാരൻ ശ്രീകുമാർ ഗുരുതരാവസ്ഥയിലാണ്. ഇത് മനസ്സിലാക്കി സഹായിക്കാൻ ആദ്യമെത്തിയത് സൂപ്പർ താരം സുരേഷ് ഗോപി.

മറ്റ് സിനിമാ പ്രവർത്തകരും തന്റെ പാത പിന്തുടർന്ന് ശ്രീകുമാറിനെ സഹായിക്കണമെന്നാണ് സുരേഷ് ഗോപിയുടെ അഭ്യർത്ഥന. ഒരുലക്ഷം രൂപയാണ് തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരൻ ശ്രീകുമാറിന് സുരേഷ് ഗോപി നൽകിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീകുമാറിപ്പോൾ. ശ്രീകുമാറിന് സംഭവിച്ച ദുരന്തം നടൻ വിക്രമിനെയും സംവിധായകൻ ശങ്കറിനെയും അറിയിച്ചിട്ടുണ്ടെന്നും അവരും സഹായിക്കാമെന്ന് ഉറപ്പ് നൽകിയചതായും സുരേഷ് ഗോപി അറിയിച്ചു.

വിക്രം നായകനായ സിനിമ ഐയുടെ റിലീസിങ് ദിവസം സിനിമാ പ്രേമികളുടെ ആവേശം തിയേറ്റർ ജീവനക്കാരന് ദുരന്തമായി. കൊല്ലം ധന്യ തിയേറ്ററിലെ ജീവനക്കാരൻ ശ്രീകുമാറാണ് ഐ കാണാനെത്തിയ ആരാധകന്റെ അശ്രദ്ധ കാരണം ശരീരം തളർന്ന് ആശുപത്രിക്കിടക്കയിലായത്. വിക്രം നായകനായ ഐ ലോകമെങ്ങും റിലീസായ ദിവസമായിരുന്നു കൊല്ലത്തെ ധന്യ തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ശ്രീകുമാറിന് ദുരന്തമായത്.

സിനിമാ പ്രേമികളുടെ തള്ളിക്കയറ്റമുണ്ടായപ്പോൾ അത് നിയന്ത്രിക്കാനെത്തിയതായിരുന്നു ശ്രീകുമാർ. തിക്കിനും തിരക്കിനുമിടയിൽ മതിലു ചാടിക്കടന്ന ഏതോ ഒരു സിനിമാ പ്രേമി ശ്രീകുമാറിന്റെ കഴുത്തിലേക്ക് എടുത്തു ചാടി. നിലത്തു വീണ ശ്രീകുമാറിനെ കൊല്ലത്തെ ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിലും എത്തിച്ചു. കഴുത്തിലെ എല്ലിന് പൊട്ടലും സുഷുമ്‌നയ്ക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ടെന്നും ദീർഘകാലത്തെ ചികിത്സ വേണ്ടി വരുമെന്നുമാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

രണ്ട് വർഷമായി തിയേറ്ററിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ശ്രീകുമാറിന് കുടുംബത്തെ നോക്കാൻ മറ്റ് വരുമാനമാർഗ്ഗങ്ങളുമില്ല. കൊല്ലത്തെ സ്വകാര്യആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയത്. തിയേറ്റർ ഉടമകൾ ചികിത്സക്കായി കുറച്ച് പണം നൽകിയെങ്കിലും അത് ഒന്നിനും തികയാത്ത അവസ്ഥയാണ്. സ്വന്തമായി വീടുപോലും ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് ചെലവുകൾക്ക് പോലും പണം കണ്ടെത്താൻ കഴിയുന്നില്ല.

ഭർത്താവ് ആശുപത്രിയിൽ പരിചരിക്കാൻ നിൽക്കേണ്ടതിനാൽ ഭാര്യ ലതികയ്ക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. ആറ് മാസം ഫിസിയോതെറാപ്പിയും പിന്നീട് ശസ്ത്രക്രിയയും ചെയ്താൽ എഴുന്നേറ്റ് നടക്കുമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. സഹായിക്കാൻ താത്പര്യമുള്ളവർക്ക് കനറാ ബാങ്ക് കൊല്ലം ശാഖയിൽ ലതികയുടെ പേരിലുള്ള 0815101906311 എന്ന അക്കൗണ്ടിലേക്ക് പണം അയയ്ക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP