Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യ മേനകയും മകൾ കീർത്തിയും മാത്രം അങ്ങനെ അഭിനയിച്ചാൽ മതിയോ? ഒടുവിൽ രേവതി കലാമന്ദിറിന്റെ ഉടമ സുരേഷ്‌കുമാറും നടനായി; ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത് രാമലീലയെന്ന ചിത്രത്തിലൂടെ

ഭാര്യ മേനകയും മകൾ കീർത്തിയും മാത്രം അങ്ങനെ അഭിനയിച്ചാൽ മതിയോ? ഒടുവിൽ രേവതി കലാമന്ദിറിന്റെ ഉടമ സുരേഷ്‌കുമാറും നടനായി; ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത് രാമലീലയെന്ന ചിത്രത്തിലൂടെ

തിരുവനന്തപുരം: ഭാര്യ മേനക പഴയകാല നായിക സൂപ്പർ നായിക. മകൾ കീർത്തി മലയാളത്തിലും തമിഴിലുമെല്ലാം തിരക്കുള്ള നടി. പിന്നെ താനായിട്ടെന്തിന് വേണ്ടെന്ന് വയ്ക്കണമെന്ന് മുൻനിര നിർമ്മാതാവ് സുരേഷ്‌കുമാറിനും തോന്നിത്തുടങ്ങിയോ. മുഖത്ത് ചായമിട്ട് മലയാളത്തിൽ 40 വർഷമായി സജീവ നിർമ്മാതാവായി തുടരുന്ന സുരേഷ്‌കുമാർ ആദ്യമായി ക്യാമറയ്ക്കുമുന്നിലെത്തുന്നു.

രേവതി കലാമന്ദിർ എന്ന നിർമ്മാണക്കമ്പനിയുടെ സാരഥി വെള്ളിത്തിരയിൽ മുഖംകാണിക്കുന്നത് രാമലീലയെന്ന ചിത്രത്തിലൂടെയാണ്. നിർമ്മാതാവാകുന്നതിന് മുമ്പ് സംവിധാനത്തിലും ഒരു കൈ നോക്കിയിട്ടുണ്ടെങ്കിലും ഇതുവരെ അഭിനയിച്ചിട്ടില്ല സുരേഷ്. മോഹൻലാൽ, പ്രിയദർശൻ, എംജി ശ്രീകുമാർ, അശോക് കുമാർ, മണിയൻപിള്ള രാജു എന്നീ അനന്തപുരിയുടെ സൗഹൃദക്കൂട്ടായ്മയിലെ അംഗമായാണ് സുരേഷും സിനിമാ ലോകത്ത് എത്തുന്നത്.

സൂര്യോദയ ക്രിയേഷൻസ് രേവതി കലാമന്ദിർ എന്നിവയുടെ ബാനറിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. ഇതിനിടെ നടി മേനക ഭാര്യയായി. മകൾ കീർത്തി ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന താരമാണിന്ന്. മൂത്തമകൾ രേവതിയും പ്രിയദർശന്റെ സഹസംവിധായകയായി സിനിമാ ലോകത്തെത്തി.

ഇതിനിടെയാണ് യാദൃച്ഛികമായി സുരേഷ്‌കുമാറും അഭിനയരംഗത്ത് എത്തുന്നത്. ലാലിന്റെ പുലിമുരുകനു ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന രാമലീലയിലാണ് അഭിനയിക്കുന്നത്. ദിലീപ് നായകനാകുന്ന ചിത്രം പാലക്കാട്ട് പുരോഗമിക്കുകയാണ്.

ദിലീപും തിരക്കഥാകൃത്ത് സച്ചിയുമാണ് രാഷ്ട്രീയ പ്രവർത്തകനായ സാഗർ നാഗമ്പടമെന്ന കഥാപാത്രത്തെ സുരേഷ് അവതരിപ്പിച്ചാൽ നന്നാവുമെന്ന് നിർദേശിച്ചത്. ആദ്യം സുരേഷ് തയ്യാറായില്ലെന്ന് ടോമിച്ചൻ മുളകുപാടം പറയുന്നു. മുകേഷ്, സായ്കുമാർ, വിജയരാഘവൻ, സിദ്ദിഖ് തുടങ്ങി വലിയ താരനിരയുള്ള ചിത്രമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP