Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പരാജയപ്പെട്ടവന്റെ കുംബസാരം'; 19 സിനിമകൾ കഴിഞ്ഞു, ഇനി സിനിമയിൽ തുടരാനാകില്ല; അഭിനയം നിർത്തുകയാണെന്ന് തമിഴ് യുവനടൻ

'പരാജയപ്പെട്ടവന്റെ കുംബസാരം'; 19 സിനിമകൾ കഴിഞ്ഞു, ഇനി സിനിമയിൽ തുടരാനാകില്ല; അഭിനയം നിർത്തുകയാണെന്ന് തമിഴ് യുവനടൻ

പ്രമുഖ തമിഴ് യുവനടൻ കാർത്തിക് കുമാർ അഭിനയജീവിതം അവസാനിപ്പിക്കുന്നു. അലൈപായുതെ, യാരടി നീ മോഹിനി, പസങ്ക 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാർത്തിക് ഫേസ്‌ബുക്കിലൂടെയാണ് അഭിനയം അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്.

19 സിനിമകൾ കഴിഞ്ഞു. ഇനി സിനിമയിൽ തുടരാനാകില്ല. മണിരത്നം സാറിന്റെ ഒപ്പം അലൈപായുതൈ മുതൽ പസങ്ക 2വരെ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു. എന്നാലും ഞാൻ ഒരു പരാജയമാണ്. എന്നിൽ തന്നെ വിശ്വസിക്കാൻ എനിക്ക് സാധിക്കാത്തതാകാം പരാജയ കാരണം. സിനിമ നടനെന്ന നിലയിൽ പരാജയമാകാൻ കാരണവും ഞാൻ തന്നെയാണ്. കാർത്തിക് പറയുന്നു.

എഞ്ചിനിയറിങ് പഠനംപൂർത്തിയാക്കിയ കാർത്തിക് 2000ൽ അലൈപായുതെ എന്ന സിനിമയിലെ ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. പിന്നീട് യുവ, കണ്ട നാൾ മുതൽ, യാരടി നീ മോഹിനി, ദൈവ തിരുമകൾ, വെപ്പം, പസങ്ക 2 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മൂന്നു ഹിന്ദി ചിത്രങ്ങളിലും കാർത്തിക് വേഷമിട്ടിട്ടുണ്ട്. 2012ൽ ധർമയുദ്ധം എന്ന ടിവി സീരിയലിലും കാർത്തിക് വേഷമിട്ടിട്ടുണ്ട്. പിന്നണി ഗായിക സുചിത്ര രാമധുരൈയെയാണ് കാർത്തിക വിവാഹം ചെയ്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP