Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താരദമ്പതികൾ വെള്ളിത്തിരയിൽ വീണ്ടും പ്രണയിക്കാനെത്തുന്നു; ബ്രഹ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയും സൂര്യയും എത്തുക ദമ്പതികളായി തന്നെ

താരദമ്പതികൾ വെള്ളിത്തിരയിൽ വീണ്ടും പ്രണയിക്കാനെത്തുന്നു; ബ്രഹ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയും സൂര്യയും എത്തുക ദമ്പതികളായി തന്നെ

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ജോഡികളായി കോളിവുഡിലെ താര ദമ്പതിമാരായ സൂര്യയും ജ്യോതികയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. കാക്ക കാക്ക, സില്ലന് ഒരു കാതൽ തുടങ്ങിയ ഇരുവരുടെയും പ്രണയ ചിത്രങ്ങൾ നെഞ്ചേറ്റിയ ആരാധകർക്ക് പുതിയ വാർത്ത കേട്ട സന്തോഷത്തിലാണ്.

കഴിഞ്ഞ വർഷം ബെസ്റ്റ് ഫീച്ചർ ഫിലിം ഇൻ തമിഴ് വിഭാഗത്തിൽ നാഷണൽ അവാർഡ് നേടിയ കുട്രം കഠിതലിന്റെ സംവിധായകൻ ബ്രഹ്മ ഒരുക്കുന്ന ചിത്രത്തിലാണ് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്നത്.

സൂര്യയുടെ തന്നെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയിന്മെന്റ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ദമ്പതിമാരുടെ വേഷത്തിൽ തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. 2ഡി എന്റർടെയിന്മെന്റ്‌സ് ആദ്യമായി നിർമ്മിച്ച 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ജ്യോതിക വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ജോഡികളാണ് ഇരുവരും. സില്ലന് ഒരു കാതലാണ് സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിച്ച അവസാനത്തെ ചിത്രം. ഇരുവരുടെയും തിരിച്ചു വരവ് മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

2ഡി എന്റർടെയിന്മെന്റ്‌സ് ആദ്യമായി നിർമ്മിച്ച 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ജ്യോതിക വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു ചിത്രം ഹിറ്റായതിനുശേഷമാണ് ഞങ്ങൾ രണ്ടു പേരും ഒന്നിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്ന് സൂര്യ പറഞ്ഞിരുന്നു.പുതിയ ചിത്രവും സില്ലന് ഒരു കാതൽ പോലെ പ്രണയ കഥയായിരിക്കും. ജീവിതത്തിലെ പോലെ തന്നെ ക്യൂട്ട് ദമ്പതികളായിട്ടാണ് ചിത്രത്തിലും ഇരുവരും പ്രത്യക്ഷപ്പെടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP