Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയസൂര്യയുടെ പോസ്റ്റിന് മറുപടിയുമായി സാക്ഷാൽ സണ്ണി ലിയോൺ തന്നെ രംഗത്ത്; നടന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ് താരസുന്ദരിയുടെ പോസ്റ്റും വൈറലാകുന്നു

ജയസൂര്യയുടെ പോസ്റ്റിന് മറുപടിയുമായി സാക്ഷാൽ സണ്ണി ലിയോൺ തന്നെ രംഗത്ത്; നടന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ് താരസുന്ദരിയുടെ പോസ്റ്റും വൈറലാകുന്നു

വനിത ഫിലിം അവാർഡിൽ പങ്കെടുക്കാൻ എത്തിയ ജയസൂര്യ ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനൊപ്പമുള്ള അനുഭവം പങ്കുവച്ചിട്ട പോസ്റ്റിന് സോഷ്യൽമീഡിയയിൽ ലഭിച്ച സ്വീകരണം ചില്ലറയല്ല. നടിക്കൊപ്പം  നിന്ന് സെൽഫി എടുക്കുകയും അത് ഫേസ്‌ബുക്കിലിടുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ജയസൂര്യയുടെ പോസ്റ്റിന് സാക്ഷാൽ സണ്ണി ലിയോൺ തന്നെ മറുപടിമായി രംഗത്തെത്തി.

പരിചയപ്പെട്ടു കഴിഞ്ഞ് മിനുട്ടുകൾക്കകം തന്നെ സണ്ണി ലിയോണിനെക്കുറിച്ച് തനിക്കുണ്ടായിരുന്ന ധാരണകളെല്ലാം മാറിപ്പോയെന്നാണ് ജയസൂര്യ പറയുന്നത്. വളരെ ബഹുമാനത്തോടും പ്രസന്നതയോടും സംസാരിക്കുന്ന സണ്ണി ലിയോൺ ഒരു നല്ല വ്യക്തിത്വമാണ്. മറ്റുള്ളവരോടുള്ള ബഹുമാനം തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസമെന്നും സണ്ണി ലിയോണിനെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ജയസൂര്യ തന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾക്ക് നന്ദിയർപ്പിച്ചാണ് കമന്റ് ബോക്‌സിൽ സണ്ണി ലിയോൺ മറുപടി എഴുതിയിരിക്കുന്നത്.

തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് സണ്ണി ജയസൂര്യയ്ക്ക് മറുപടി നൽകിയത്. 'എന്തായാലും സണ്ണിയുടെ കമന്റിനും ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. ജോസഫേ കുട്ടിക്ക് മലയാളം അറിയാം' , മലയാള മണ്ണിൽ കാലു ചവിട്ടയപ്പോഴെക്കും മലയാളം പഠിച്ചോ?? അതാണ്.. സണ്ണി ചേച്ചി ങ്ങടെ മുത്താണ് 'എന്നു തുടങ്ങിയ രസകരമായ കമന്റുകളാണ് സണ്ണിയുടെ കമന്റിന് മറുപടിയായി ആരാധകർ പങ്കുവയ്ക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP