Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോശം പറഞ്ഞാൽ വീട്ടിൽ കേറി തല്ലാൻ നമുക്ക് തോന്നാറില്ലേ? അധിക്ഷേപിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടപ്പോൾ അതേ ചോരത്തിളപ്പാണ് അനുഭവപ്പെട്ടതെന്ന് സുബി സുരേഷ്

മോശം പറഞ്ഞാൽ വീട്ടിൽ കേറി തല്ലാൻ നമുക്ക് തോന്നാറില്ലേ? അധിക്ഷേപിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടപ്പോൾ അതേ ചോരത്തിളപ്പാണ് അനുഭവപ്പെട്ടതെന്ന് സുബി സുരേഷ്

സോഷ്യൽ മീഡിയയിൽ താരങ്ങൾ, പ്രത്യേകിച്ച് നടിമാർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതും താരങ്ങൾ അതിന് മറുപടി നൽകുന്നതും ഒരു പുതിയ കാര്യമല്ല. എന്നാൽ അത്തരമൊരു കമന്റിന് സിനിമാ സീരിയൽ താരം സുബി സുരേഷ് കൊടുത്ത മറുപടി കേറിയങ്ങ് ക്ലിക്കായി. താരം പിന്നീട് കമന്റ് പിൻവലിച്ചുവെങ്കിലും സുബിയെ അനുകൂലിച്ച് രമ്യാ നമ്പീശനടക്കമുള്ളവർ രംഗത്ത് വന്നതോടെ സംഗതി വലിയ ചർച്ചയായിരുന്നു. ആ കമന്റിന് ഇതു തന്നെയാണ് മറുപടി എന്ന് തന്റെ കമന്റിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുബി വീണ്ടും.

നമ്മുടെ അമ്മയേയും സഹോദരങ്ങളേയും മോശം പറഞ്ഞാൽ വീട്ടിൽ കേറി തല്ലാൻ നമുക്ക് തോന്നാറില്ലെ, പോസ്റ്റ് കണ്ടപ്പോൾ അതേ ചോരത്തിളപ്പാണ് അനുഭവപ്പെട്ടത്. പ്രതികരിക്കേണ്ടിടത്തു തന്നെയായിരുന്നു പ്രതികരിച്ചത് അതു മോശമായിപ്പോയെന്നു കരുതുന്നുമില്ല സുബി പറഞ്ഞു.

ഫേസ്‌ബുക്കിൽ അത്ര സജീവമല്ല താനെന്നും പേജ് മാനേജേ ചെയ്യുന്നവരാണ് ആ ചിത്രം പോസ്റ്റ് ചെയ്തതെന്നും സുബി വെളിപ്പെടുത്തി. പിന്നീടാണ് ചിത്രത്തിന്റെ അടിയിൽ വന്ന കമന്റ് ശ്രദ്ധയിൽ പെട്ടത് . സ്വന്തം വീട്ടുകാരെ കുറിച്ച് നന്നായി ചിന്തിക്കുന്നവർ ഇങ്ങനെയൊരു കമന്റ് ചെയ്യുമോ? അമ്മയെയും സഹോദരിമാരെയും കുറിച്ച് ഒരുതവണ പോലും ചിന്തിക്കാത്തവരാണ് ഇത്തരം കമന്റുകൾ എഴുതിപ്പിടിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. ഇത്തരം കമന്റുകൾ കണ്ടു ആസ്വദിക്കാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുമ്ടാവുന്നത് കണ്ട് രസിക്കാനുമാണ് പലരും ഫേസ്‌ബുക്കിൽ കേറിയിരിക്കുനനതെന്നും സുബി പറഞ്ഞു. കമന്റു കണ്ട് ഒരുപാട് സ്ത്രീകൾ അഭിന്ദിച്ചു അവർക്കെല്ലാം പ്രചോദനമാവാൻ സാധിച്ചതിൽ സന്ദോഷമുണ്ടെന്നും സുബി കൂട്ടിച്ചേർത്തു.

നാട്ടുകാർക്കു വേണ്ടി ജീവിക്കുന്ന ഇന്നത്തെ സത്രീകളുടെ സമീപനം മാറണം. നമ്മുടെ സിനിമയോ പരിപാടിയോ കാണുമ്പോൾ ഇഷ്ടക്കുറവ് തോന്നാം. അതിനെ വിമർശിക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. പക്ഷേ ഇത്തരത്തിൽ അപമാനിക്കുന്നത് വേദനാജനകം തന്നെയാണ്. സോഷ്യൽ മീഡിയ സൗഹൃദക്കൂട്ടായ്മയിൽനിന്നും വൈരാഗ്യം കാണിക്കുന്ന മീഡിയയായി മാറിയിരിക്കുന്നു അവർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP