Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജൂവലറിയിൽ കയറി കമ്മൽ അടിച്ചുമാറ്റി ബാഗിലിട്ടു; സിംഗപ്പൂരിൽ ചലച്ചിത്ര മേളയ്ക്കുപോയ ബംഗാളി നടി സ്വസ്തിക മുഖർജി പിടിയിൽ

ജൂവലറിയിൽ കയറി കമ്മൽ അടിച്ചുമാറ്റി ബാഗിലിട്ടു; സിംഗപ്പൂരിൽ ചലച്ചിത്ര മേളയ്ക്കുപോയ ബംഗാളി നടി സ്വസ്തിക മുഖർജി പിടിയിൽ

ഭരണഭ്രമം തലക്കുപിടിച്ച സ്ത്രീകൾ ആഭരണക്കടയിൽ കയറിയാൽ കരിമ്പിൻകാട്ടിൽ ആന കയറിയത് പോലെയെന്നൊരു ചൊല്ലുണ്ട്. എന്നാൽ ആഭരണ ഭ്രണം മോഷണത്തിൽ കൊണ്ടെത്തിച്ചാലോ? അതും ഒരു സെലിബ്രിറ്റി. പ്രശസ്ത ബംഗാളി നടി സ്വാസ്തിക മുഖർജിയാണ്  സിംഗപ്പൂരിലെ ആഭരണ ശാലയിൽ വച്ച് പിടിയിലായിരിക്കുന്നത്.

സിംഗപ്പൂരിൽ ചലച്ചിത്ര മേളയ്ക്ക് പോയപ്പോഴാണ്  കമ്മൽ മോഷണത്തിന് നടിയെ പിടികൂടിയത്. സിംഗപ്പൂരിൽ നടക്കുന്ന ദർപ്പൺ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിത് ഇവിടെയെത്തിയ സ്വാസ്തിക ഒരു ജൂവലറിയിൽ നിന്ന് കമ്മൽ അടിച്ചുമാറ്റിയെന്നാണ് കേസ്. സിംഗപ്പൂരിലെ മിത്തോളജി ബ്യൂട്ടിക്ക് എന്ന ഷോപ്പിൽ നിന്നാണ് കമ്മൽ അടിച്ചുമാറ്റിയത്.

ഷോപ്പിങ്ങിനെത്തിയ നടി 255 ഡോളർ വില വരുന്ന സ്വർണ്ണകമ്മലുകൾ അണിഞ്ഞുനോക്കിയ ശേഷം ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നുവെന്ന് കടഉടമ പറയുന്നു. മോഷണം പോയതെന്ന് ആരോപിക്കപ്പെടുന്ന കമ്മൽ അവസാനമായി കണ്ടത് സ്വാസ്തികയുടെ കയ്യിലായിരുന്നു. ഇതിന് തെളിവായി ജൂവലറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ജൂവലറി അധികൃതർ പുറത്തുവിട്ടു. സ്വാസ്തികയുടെ സുഹൃത്തും ദേശീയ അവാർഡ് ജേതാവായ ബംഗാളി സംവിധായകനുമായ സുമൻ മുഖർജിക്കൊപ്പമാണ് സ്വസ്തിക ജൂവലറിയിൽ എത്തിയത്.

സംഭവം ജൂവലറി അധികൃതർ ഫെസ്റ്റിവൽ സംഘാടകരെ അറിയിക്കുകയും സ്വാസ്തികയെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ കമ്മൽ താൻ വാങ്ങിയതാണെന്ന് സ്വാസ്തിക അവകാശപ്പെട്ടെങ്കിലും ബില്ല് ഹാജരാക്കാനായില്ല. കമ്മൽ അബദ്ധത്തിൽ തന്റെ ബാഗിൽ വന്നതാകാമെന്നാണ് പിന്നീട് സ്വാസ്തിക വാദിച്ചത്. സുശാന്ത് സിങ് രജ്പുതിന്റെ നായികയായി ബോളിവുഡിൽ അരങ്ങേറാനിരിക്കെയാണ് സ്വസ്തിക മോഷണക്കേസിൽ കുടുങ്ങിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP