Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെന്നിന്ത്യൻ താരസുന്ദരി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു; വരൻ മലേഷ്യൻ എയർലൈൻസ് പൈലറ്റ്; വിവാഹം സെപ്റ്റംബർ 30ന് ഹൈദ്രാബാദിൽ

തെന്നിന്ത്യൻ താരസുന്ദരി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു; വരൻ മലേഷ്യൻ എയർലൈൻസ് പൈലറ്റ്; വിവാഹം സെപ്റ്റംബർ 30ന് ഹൈദ്രാബാദിൽ

മറുനാടൻ ഡെസ്‌ക്‌

തെന്നിന്ത്യൻ താരസുന്ദരി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. മലേഷ്യൻ എയർവെയ്‌സിലെ പൈലറ്റായ വികാസാണ് വരൻ. ദീർഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ജക്കാർത്തയിൽ സ്ഥിരതാമസമാക്കിയ വികാസുമായുള്ള വിവാഹം ഓഗസ്റ്റ് 30ന് ഹൈദ്രാബാദിൽ വച്ചാണ് നടക്കുക. സെപ്റ്റംമ്പർ 2ന് കൊച്ചിയിൽ മലയാള സിനിമയിലെ സഹപ്രവർത്തകർക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. തെലുങ്ക് സിനിമയിലെ സഹസംവിധായകനായ ശ്രീധർ ശ്രീയാണ് സ്വാതിയുടെ വിവാഹവാർത്ത സ്ഥിരീകരിച്ചത്. ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ അച്ഛൻ ശിവ രാമ കൃഷ്ണ.


സുബ്രഹ്മണ്യപുരം, ആമേൻ, നോർത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് സ്വാതി റെഡ്ഡി. റഷ്യയിലാണ് സ്വെറ്റ്‌ലാന എന്ന സ്വാതി ജനിച്ചത്. വിശാഖപട്ടണത്തും മുംബൈയിലുമായിരുന്നു ബാല്യകാലം. 2005ൽ പുറത്തിറങ്ങിയ ഡെയ്ഞ്ചർ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിലൂടെയാണ് സ്വാതി മലയാളത്തിൽ എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP