Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു രാത്രിക്ക് ശ്വേത ബസു ഈടാക്കിയിരുന്നത് ഒരു ലക്ഷം രൂപ; പ്രമുഖരുടെ പേര് വെളിപ്പെടുത്താൻ ഒരുങ്ങി നടി; രാജ്യമെമ്പാടുമുള്ള അനേകം ബിസിനസ് -രാഷ്ട്രീയ പ്രമുഖരുടെ ഉറക്കം പോയി

ഒരു രാത്രിക്ക് ശ്വേത ബസു ഈടാക്കിയിരുന്നത് ഒരു ലക്ഷം രൂപ; പ്രമുഖരുടെ പേര് വെളിപ്പെടുത്താൻ ഒരുങ്ങി നടി; രാജ്യമെമ്പാടുമുള്ള അനേകം ബിസിനസ് -രാഷ്ട്രീയ പ്രമുഖരുടെ ഉറക്കം പോയി

നാശാസ്യത്തിനു പിടിയിലായ നടി ശ്വേത ബസു തന്റെ ക്ലൈന്റ്‌സായിരുന്ന ബിസിനസ് പ്രമുഖരുടെ പേര് വെളിപ്പെടുത്താൻ ഒരുങ്ങുന്നു. രാജ്യത്തെ പ്രമുഖ ബിസിനസുകാരെല്ലാം ശ്വേതയുടെ ക്ലൈയിന്റ് ലിസ്റ്റിൽ ഉണ്ടെന്നും ഒരു രാത്രിക്ക് ശ്വേത ഈടാക്കിയിരുന്നത് ഒരു ലക്ഷം രൂപയാണെന്നുമാണ് പുറത്തു വരുന്ന വാർത്തകൾ.

കഴിഞ്ഞ മാസം അവസാനം പൊലീസ് റെയ്ഡിൽ അകത്തായ ശ്വേതയെക്കുറിച്ചുള്ള പൂർണമായ വിവരങ്ങളും പൊലീസ് പുറത്ത് വിടുന്നുണ്ടെങ്കിലും ഒപ്പമുണ്ടായിരുന്ന ബിസിനസുകാരെ കുറിച്ച് പൊലീസ് വിവരങ്ങൾ പുറത്ത് വിടാത്തത് ഉന്നത ബിസിനസ് പ്രമുഖരും ഇതിൽ ഉൾപ്പെട്ടതിനാലാണെന്നാണ് സൂചന. ഇതിനിടയിലാണ് ശ്വേത തന്നെ പേര് വിവരങ്ങൾ പുറത്ത് വിടുമെന്ന് പറയുന്നത്.

നേരത്തെയും പൊലീസ് പിടിയിലായിട്ടുള്ള ശ്വേത എല്ലാം അറിഞ്ഞുകൊണ്ടാണ് ഈ ബിസിനസിൽ എത്തിയതെന്നാണ് പൊലീസ് ഭാഷ്യം. കരിയറിൽ തെറ്റായ തീരുമാനങ്ങൾ എടുത്തതിനാൽ നല്ല സിനിമകൾ നഷ്ടപ്പെട്ടുവെന്നും സാമ്പത്തിക ബാധ്യതയായതോടെ കുടുംബത്തെ നോക്കാൻ പണത്തിനു വേണ്ടിയാണ് ഈ പണിക്കിറങ്ങിയതെന്നുമാണ് ശ്വേത പറയുന്നത്. എല്ലാ വഴികളും അടഞ്ഞപ്പോൾ ചില സുഹൃത്തുക്കളാണ് പണം എളുപ്പമാർഗമെന്ന നിലയിൽ ഈ ജോലിയെക്കുറിച്ച് പറഞ്ഞത്. ഇത് സ്വീകരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളുവെന്നും ശ്വേത പറയുന്നു. എനിക്ക് മാത്രമല്ല സിനിമയിൽ വന്നിട്ട് ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നിട്ടുള്ളതെന്നും പല നടിമാരും ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ടെന്നും ശ്വേത പറയുന്നു. ഇതു ഞങ്ങളുടെ ലോകം എന്ന മൊഴിമാറ്റ ചിത്രം ഉൾപ്പടെ നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിലെ നായിക ആയി അഭിനയിച്ചിട്ടുള്ള ശ്വേതയെയും കൂട്ടാളിയെയും ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് പൊലീസ് പിടികൂടിയത്.

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്വേത വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത മക്ദീ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. ഏറെ നിരൂപക പ്രശംസ നേടിയ 'ഇഖ്ബാൽ' എന്ന ചിത്രത്തിലെ അഭിനയത്തിന് കറാച്ചി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സഹനടിക്കുള്ള അവാർഡും നേടിയിട്ടുണ്ട്.
രാംഗോപാൽ വർമയുടെ ഡർനാ സരൂരി ഹേ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ശ്വേത അഭിനയിച്ച കോത ബംഗുരു ലോകം തെലുങ്കിൽ സൂപ്പർ ഹിറ്റായി. ഈ ചിത്രം ഇതു ഞങ്ങളുടെ ലോകം എന്ന പേരിൽ മലയാളത്തിൽ മൊഴിമാറിയെത്തിയപ്പോഴും വൻ ഹിറ്റായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP