Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെവൻത് ഡേ സിനിമയുടെ സംവിധായകൻ ശ്യാംധർ വിവാഹിതനാകുന്നു; നിശ്ചയം കഴിഞ്ഞു, വധു പരസ്യകമ്പനി ജീവനക്കാരിയായ അഞ്ജലി

സെവൻത് ഡേ സിനിമയുടെ സംവിധായകൻ ശ്യാംധർ വിവാഹിതനാകുന്നു; നിശ്ചയം കഴിഞ്ഞു, വധു പരസ്യകമ്പനി ജീവനക്കാരിയായ അഞ്ജലി

കൊച്ചി: ആദ്യ സിനിമ കൊണ്ട് ശ്രദ്ധേയനായ നവാഗത സംവിധായകൻ ശ്യാംധർ വിവാഹിതനാകുന്നു. സുഹൃത്തും പരസ്യകമ്പനി ജീവനക്കാരിയുമായ അഞ്ജലിയാണ് ശ്യാംധറിന്റെ ജീവിതസഖിയാകുന്നത്. എല്ലാ വിഷമങ്ങളെയും ഒരു ചിരിയിൽ ഒതുക്കുന്ന കൂട്ടുകാരിയെ ജീവിതസഖിയാക്കി കൂടെ കൂട്ടുന്നു എന്ന ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാംധർ താൻ വിവാഹിതനാകുന്ന വിവരം ആരാധകരെ അറിയിച്ത്. വിവാഹനിശ്ചയം കഴിഞ്ഞവിവരമാണ് അദ്ദേഹം പങ്കുവച്ചത്. ഇന്നലെയായിരുന്നു ശ്യാംധറിന്റെ വിവാഹനിശ്ചയം. പരസ്യ കമ്പനിയിൽ കോപ്പിറൈറ്ററായി ജോലി ചെയ്യുകയാണ് അഞ്ജലി.

തന്റെ ജീവിതത്തിൽ പ്രതിസന്ധിഘട്ടത്തിൽ കൂടെ നിൽക്കും എന്നു കരുതിയ പലരും വിട്ടുപോയി. തന്നെ മനസ്സിലാക്കാനോ അറിയാനോ അവർ ശ്രമിച്ചില്ല. എല്ലാം ഒരു തിരിച്ചറിവാണ്. എല്ലാ വിഷമങ്ങളെയും ഒരു ചിരിയിൽ ഒതുക്കുന്ന കൂട്ടുകാരിയെ കിട്ടിയത് അപ്രതീക്ഷിതമായിരുന്നു. മുന്നോട്ടുള്ള യാത്രയിൽ അവളെയും കൂടെ കൂട്ടുന്നു എന്നാണ് ശ്യാംധർ കുറിച്ചത്. വളരെ പെട്ടെന്നുള്ള തീരുമാനമായിരുന്നെന്നും ശ്യാംധർ പറയുന്നു.

സെവൻത് ഡേ എന്ന പ്രിഥ്വിരാജ് ചിത്രത്തിലൂടെയാണ് ശ്യാംധർ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ നായകനാക്കി രണ്ടാമത്തെ ശ്യാംധർ ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈവർഷം അവസാനം ചിത്രീകരണം ആരംഭിക്കും. പൂർണമായും ഇടുക്കിയിലാണ് സിനിമയുടെ ചിത്രീകരണം. തോപ്പിൽ ജോപ്പനു ശേഷം ഇടുക്കി പശ്ചാത്തലമായി ചിത്രീകരിക്കുന്ന ചിത്രമായിരിക്കും ഇത്. രതീഷ് രവിയാണ് തിരക്കഥയൊരുക്കുന്നത്. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ത്രില്ലർ സിനിമയായിരിക്കും ഇതെന്നു പറയപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP