Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിൻ ഹനീഫയ്ക്കും ലോഹിത ദാസിനും ഉണ്ടായ ഗതി മരണശേഷം റസാഖിനും സംഭവിച്ചു; തിരക്കഥാകൃത്തിന്റെ ഒന്നാം ചരമ വാർഷികം പോലും സിനിമാക്കാർ മറന്നു; കുടുംബത്തിന് നൽകാമെന്ന് സമ്മതിച്ച സഹായവും നൽകുന്നില്ല: ടിഎ റസാഖിന്റെ ഓർമ്മദിനം കടന്നുപോയത് ഇങ്ങനെ

കൊച്ചിൻ ഹനീഫയ്ക്കും ലോഹിത ദാസിനും ഉണ്ടായ ഗതി മരണശേഷം റസാഖിനും സംഭവിച്ചു; തിരക്കഥാകൃത്തിന്റെ ഒന്നാം ചരമ വാർഷികം പോലും സിനിമാക്കാർ മറന്നു; കുടുംബത്തിന് നൽകാമെന്ന് സമ്മതിച്ച സഹായവും നൽകുന്നില്ല: ടിഎ റസാഖിന്റെ ഓർമ്മദിനം കടന്നുപോയത് ഇങ്ങനെ

കോഴിക്കോട് : അന്തരിച്ച തിരക്കഥാകൃത്ത് ടി.എ.റസാഖിനെ സിനിമാലോകം മറുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റ് 15നാണ് ടി.എ. റസാഖിന്റെ കുടുംബത്തെ സഹായിക്കാൻ സിനിമാ സംഘടനകളുടെ ആഭിമുഖ്യത്തിൽ 'മോഹനം' എന്ന പേരിൽ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചത്. പരിപാടി മുടങ്ങാതിരിക്കാൻ റസാഖിന്റെ മരണവാർത്ത മറച്ചുവെച്ചുവെന്ന ആരോപണം ശക്തമായിരുന്നു. ഇതിന് പല മറുപടിയും നൽകി. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിൽ വലയുന്ന ആരും ഈ തിരക്കഥാകൃത്തിന്റെ അനുസ്മരണത്തിന് എത്തിയില്ല.

ഇന്നലെ കുടുംബം ഒഴികെ ആരും അനുസ്മരണ ചടങ്ങ് നടത്തിയില്ല. അന്തരിച്ച തിരക്കഥാകൃത്തിന്റെ കുടുംബത്തിന് സിനിമാപ്രവർത്തകർ നൽകാമെന്നേറ്റ ഇരുപത്തിയഞ്ച് ലക്ഷം രൂപയും ഇതുവരെ കൈമാറിയില്ല. 'മോഹനം' പരിപാടിയുടെ വരുമാനത്തിൽ നിന്നും കുടുംബത്തിന് 25 ലക്ഷം രൂപ നൽകുമെന്നറിയിച്ചിരന്നു.

ഒന്നാം ചരമദിനത്തിൽ റസാഖിനെ അനുസ്മരിക്കാൻ സിനിമാലോകം മുൻകൈയെടുത്ത് പരിപാടികൾ ഒന്നും സംഘടിപ്പിച്ചിരുന്നില്ല. കോഴിക്കോട്ടെ പൗരാവലി നടത്താനിരുന്ന പരിപാടിയും സിനിമാലോകത്തിന്റെ പിന്തുണയില്ലാത്തതിനാൽ മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ തിയതി കിട്ടാത്തതിനാൽ മാറ്റിവെച്ചുവെന്നാണ് വിശദീകരണം.

റസാഖിന്റെ ഓർമ്മയ്ക്കായി കോഴിക്കോട്ടെ വാടകവീടിന്റെ മുറ്റത്ത് ഭാര്യ ഷാഹിദ വിളിച്ച് ചേർത്ത സൗഹൃദ സംഗമത്തിൽ പങ്കെടുത്തത് സംവിധായകൻ പത്മകുമാറും ഷാജൂൺ കാര്യാലും മാത്രം. 'മരണശേഷം റസാഖിനെ സിനിമക്കാർ മറന്നു, സിനിമയിലെ തിരക്കറിയാവുന്നതിനാൽ പരിഭവമില്ല' ടി.എ. റസാഖിന്റെ ഭാര്യ ഷാഹിദ പറയുന്നു. കൊച്ചിൻ ഹനീഫയ്ക്കും ലോഹിത ദാസിനും ഉണ്ടായ ഗതിയാണ് മരണശേഷം റസാഖിനും സംഭവിച്ചതെന്നാണ് വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP