Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരുഷന്മാരുടെ ഉള്ളിൽ ലിംഗ വിവേചനം; സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്നതും വിലകുറച്ചു കാണുന്നതും അവകാശം പോലെ കരുതുന്നു; നടിമാർ വെറും ഗ്ലാമർ പ്രകടനത്തിനുള്ളവരെന്നു പറഞ്ഞ സംവിധായകൻ സൂരജിനെതിരേ തമന്ന

പുരുഷന്മാരുടെ ഉള്ളിൽ ലിംഗ വിവേചനം; സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്നതും വിലകുറച്ചു കാണുന്നതും അവകാശം പോലെ കരുതുന്നു; നടിമാർ വെറും ഗ്ലാമർ പ്രകടനത്തിനുള്ളവരെന്നു പറഞ്ഞ സംവിധായകൻ സൂരജിനെതിരേ തമന്ന

ചെന്നൈ: ധാരാളം പുരുഷന്മാർ ലിംഗവിവേചനം ഉള്ളിൽക്കൊണ്ടു നടക്കുന്നവരാണെന്ന് തെന്നിന്ത്യൻ സൂപ്പർ നടി തമന്ന ഭാട്ടിയ. കത്തിസണ്ടൈ സംവിധായകൻ സൂരജിനെ ലക്ഷ്യമിട്ടാണ് തമന്നയുടെ ആരോപണം. നടികൾ ഗ്ലാമർ പ്രകടനത്തിനുള്ളവരാണെന്ന് സംവിധായകൻ സൂരജ് പറഞ്ഞത് തന്നെ ഏറെ വേദനിപ്പിച്ചെന്ന് തമന്ന വീണ്ടും ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്നതും, അവരെ വിലകുറച്ചു കാണുന്നതും തങ്ങളുടെ അവകാശമാണെന്ന തോന്നൽ ധാരാളം പുരുഷന്മാരുടെ ഉള്ളിൽ കിടക്കുന്നുണ്ടെന്നു തമന്ന പറഞ്ഞു. സ്വന്തം മാനസിക അവസ്ഥയെക്കുറിച്ച് ഇവർ ബോധവാന്മാരല്ല. അതുകൊണ്ടാണ് സ്ത്രീകൾക്കെതിരെ എന്തു സംഭവിച്ചാലും സ്ത്രീയെ കുറ്റപ്പെടുത്തുന്നതും മോശമായി ചിത്രീകരിക്കുന്നതുമെന്ന് തമന്ന കൂട്ടിച്ചേർത്തു.

ബാഹുബലിയുടെ രണ്ടാം ഭാഗമാണ് തമന്നയുടെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം. ശക്തയായ പോരാളിയെയാണ് ചിത്രത്തിൽ തമന്ന അവതരിപ്പിക്കുന്നത്. ബോളിവുഡ് റീമേക്ക് ക്യൂൻ, തെലുങ്ക് റീമേക്ക് പെല്ലി ചൂപ്പുലു എന്നീ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലും വൻ പ്രതീക്ഷയാണ് തമന്നയ്ക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP