Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ബാഹുബലി സ്റ്റിക്കറുകളിലും തമന്നയ്ക്ക് സ്ഥാനമില്ല; ബാഹുബലിയും ഭല്ലാലദേവനും കട്ടപ്പയും ശിവകാമിയും തകർക്കുമ്പോൾ അവന്തികയെ കാണാനില്ലാത്തതിന്റെ നിരാശയിൽ ആരാധകർ

സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ബാഹുബലി സ്റ്റിക്കറുകളിലും തമന്നയ്ക്ക് സ്ഥാനമില്ല; ബാഹുബലിയും ഭല്ലാലദേവനും കട്ടപ്പയും ശിവകാമിയും തകർക്കുമ്പോൾ അവന്തികയെ കാണാനില്ലാത്തതിന്റെ നിരാശയിൽ ആരാധകർ

തീയറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച ബാഹുബലി സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് ചിത്രത്തിലെ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകളിലൂടെയാണ്. ബാഹുബലിയും ഭല്ലാലദേവനും കട്ടപ്പയും ശിവകാമിയുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഫേവറേറ്റ് സ്‌മൈലികളാണ്. എന്നാൽ സിനിമയിലെന്ന പോലെ തന്നെ തമന്ന അവതരിപ്പിച്ച അവന്തികയ്ക്ക് ഈ സ്റ്റിക്കറുകളിലും കാണാനില്ല.

സ്റ്റിക്കറായി ഫേസ് ബുക്കിലെത്തിയപ്പോഴും അവന്തികയെ അവഗണിച്ചെന്ന് കണ്ടെത്തലുമായി തമന്ന ആരാധകരാണ് രംഗത്തുവന്നിട്ടുള്ളത്. അവിടെയും താരം തഴയപ്പെട്ടുവെന്നതിൽ നിരാശരാണിവർ.

ബാഹബലിയുടെ രണ്ടാം ഭാഗം റിലീസായപ്പോൾ തന്നെ തമന്ന അവതരിപ്പിച്ച ശിവകാമിയുടെ സീനുകൾ കുറവായിരുന്നു. ഇത് ഏറെ ചർച്ചകൾക്കും വഴിവെച്ചിരുന്നു. താരത്തെ സംവിധായകൻ മനപ്പൂർവം അവഹേളിച്ചതാണെന്ന തരത്തിലാണ് അന്ന വാർത്തകൾ പ്രചരിച്ചിത്. വിവാദങ്ങൾ കൊഴുത്തതോടെ വിശദീകരണവുമായി തമന്ന തന്നെ നേരിട്ടെത്തി.

ബാഹുബലിയുടെ ക്ലൈമാക്സ് സീനിൽ തന്റെ കഥാപാത്രം ഇല്ലെന്ന കാര്യം തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് തമന്ന പറഞ്ഞു. തന്റെ ഭാഗങ്ങൾ ഏതൊക്കെയാണെന്ന് നേരത്തെ തന്നെ സംവിധായകൻ വിശദമാക്കിയെന്നുമായിരുന്നു തമന്നയുടെ വിശദീകരണം.

സിനിമയിലെ അവഗണന സോഷ്യൽ മീഡിയയിലെ സ്റ്റിക്കറുകളിലും തുടർന്നതിൽ താരം അസ്വസ്ഥയല്ലെങ്കിലും ആരാധകർ കടുത്ത അസ്വസ്ഥയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP